സിനിമാ താരങ്ങള്‍ ദേശീയ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് സൂചന. ഇത്തവണ രാഷ്ട്രപതിക്കൊപ്പം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ചില പുരസ്കാരങ്ങള്‍ നല്‍കുമെന്നതാണ് സിനിമാ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. പത്ത് അവാര്‍ഡുകള്‍ രാഷ്ട്രപതി നല്കിയ ശേഷം ബാക്കി അവാര്‍ഡുകള്‍ സ്മൃതി ഇറാനി നല്‍കുമെന്നതാണ് തീരുമാനം. എല്ലാ പുരസ്കാരത്തിനും ഒരേ പ്രാധാന്യമാണെന്നിരിക്കെ സ്മൃതിയുടെ ഇടപെടല്‍ യാതൊരു പ്രയോജനവും ചെയ്യില്ലെന്നും ഇങ്ങനെ രണ്ടു തട്ടില്‍ നിര്‍ത്തുന്നത് പുരസ്കാര ജേതാക്കളെ അപമാനിക്കലാണെന്നും ഇവര്‍ വാദിക്കുന്നു.
Post Your Comments