നടി മേഘ്ന രാജ് വിവാഹിതയായത് സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. കന്നഡ നടന് ചിരഞ്ജീവി സര്‍ജയാണ് മേഘ്നയെ വിവാഹം ചെയ്തത്. ക്രൈസ്തവ ആചാരപ്രകാരമുള്ള ഇരുവരുടെയും വിവാഹം ഏപ്രില്‍ 30-നായിരുന്നു, ഹിന്ദു ആചാര പ്രകാരമുള്ള മേഘ്നയുടെ വിവാഹം ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ ഇന്ന് വീണ്ടും നടന്നു. കോറമംഗല സെന്റ് ആന്റണീസ് പള്ളിയിലായിരുന്നു ക്രൈസ്തവ ആചാരപ്രകാരമുള്ള താരത്തിന്റെ വിവാഹം.
വിനയന് സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെയാണ് മേഘ്ന ബിഗ് സ്ക്രീനിലെത്തുന്നത്.
Post Your Comments