CinemaFilm ArticlesGeneralMollywoodNEWS

നടി ശ്രുതി രാമകൃഷ്ണന് അഞ്ച് മലയാള സിനിമകള്‍ പോലും ചെയ്യാന്‍ കഴിഞ്ഞില്ല!

മലയാള സിനിമയിലെ അരങ്ങേറ്റ ചിത്രം തന്നെ ഗംഭീരമായിട്ടും ശ്രുതി രാമകൃഷ്ണനു പിന്നീടു മലയാളത്തില്‍ നിന്നങ്ങനെ അധികം വിളി വന്നിട്ടില്ല. ബെസ്റ്റ് ആക്ടറിന് ശേഷം വിരലിലെണ്ണാവുന്ന മലയാള ചിത്രങ്ങളിലാണ് ശ്രുതി രാമാകൃഷ്ണന്‍ വേഷമിട്ടത്. മമ്മൂട്ടി തന്നെ നായകനായ ഡബിള്‍സില്‍ ഡബിള്‍സില്‍ അതിഥി താരമായി അഭിനയിച്ച ശ്രുതി ഫഹദ് ഫാസില്‍-അരുണ്‍ അരവിന്ദ് ചിത്രമായ വണ്‍ ബൈ ടുവില്‍ മോശമല്ലാത്ത ഒരു വേഷം അവതരിപ്പിച്ചിരുന്നു.

തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലെല്ലാം ശ്രുതിയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും എവിടെയും നിലയുറപ്പിക്കാന്‍ ശ്രുതിക്കായില്ല. 2008-ല്‍ പുറത്തിറങ്ങിയ ‘ഇന്ദി നിന്ന പ്രീതിയാ’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ശ്രുതി ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്, അഭിനയം ആരംഭിച്ച് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ‘ബെസ്റ്റ് ആകട്ര്‍’ എന്ന മലയാള ചിത്രത്തിലേക്ക് മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിക്കാനുള്ള ക്ഷണം എത്തിയതോടെ മോളിവുഡ് മുഖ്യധാര ചിത്രങ്ങളിലെ മുന്‍നിര നായികയായി ശ്രുതി മാറുമെന്നു പലരും അന്നേ പ്രവച്ചിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ താരങ്ങള്‍ക്ക് യോജിക്കും വിധമുള്ള പക്വതയേറിയ നായിക മുഖഭാവവുമായിട്ടാണ് ശ്രുതി മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ തുടക്കം ഗംഭീരമായിട്ടും ശ്രുതിക്ക് അഞ്ചു മലയാള ചിത്രങ്ങളില്‍പ്പോലും അഭിനയിക്കാന്‍ കഴിഞ്ഞില്ല എന്നത് നിര്‍ഭാഗ്യകരമായ സംഗതിയാണ്. ബെസ്റ്റ് ആക്ടറില്‍ മമ്മൂട്ടിയുടെ ഭാര്യ കഥാപാത്രത്തെ സ്വാഭാവിക അഭിനയ ശൈലിയോടെയാണ് ശ്രുതി ചിത്രത്തിലുടനീളം അഭിനയിച്ചു ഫലിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button