![](/movie/wp-content/uploads/2018/05/mammooty-dance-video.png)
വെള്ളമടിച്ച് പൂസായി “നാലുകാലില്‍” നടന് മമ്മൂട്ടി. സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ വൈറലായിരുന്നു. എന്നാല്‍ വൈകാതെ തന്നെ ഇത് നെറ്റില്‍ നിന്നും മാറ്റി. എന്നാല്‍ ആയിരക്കണക്കിനാളുകളാണ് ഇതിനോടകം വീഡിയോ കണ്ടത് . സംഗതി മറ്റൊന്നുമല്ല തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്ന അമ്മ താരനിശയുടെ റിഹേഴ്സല്‍ ക്യാംപിലാണ് മമ്മൂട്ടിയുടെ നാലുകാലില്‍ നടത്തം അരങ്ങേറിയത്. കള്ളുകുടിച്ച് പൂസായി വരുന്ന ഗാനരംഗത്തില്‍ നൃത്തച്ചുവടുകളുമായെത്തിയ മമ്മൂട്ടിയുടെ കുടിയന് പ്രകടനത്തെ നിറകയ്യടിയോടെയാണ് താരങ്ങള്‍ വരവേറ്റത്.
ഒറിജിനല്‍ കുടിയനെ വെല്ലുന്ന മമ്മൂട്ടിയുടെ ഈ പ്രകടനം നേരിട്ട് കാണാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. താരനിശ നടക്കുന്നതിനെ പറ്റിയുള്ള വാര്‍ത്തകള്‍ അടുത്തിടെയാണ് മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ച്ചത്. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണന്‍ സ്റ്റേഡിയത്തില്‍ വച്ച് മെയ് ആറിനാണ് താരനിശ. പാസ് മൂലമാണ് പ്രവേശനം ഒരുക്കിയിരിക്കുന്നത്.
Post Your Comments