അഭിനേതാക്കള്‍, നിര്‍മ്മാതാക്കള്‍ തുടങ്ങി സിനിമാ ടെലിവിഷന്‍ രംഗത്തെ താരങ്ങള്‍ സംഘടനകളിലൂടെ ഒന്നിക്കുമ്പോള്‍ മലയാള ടെലിവിഷന്‍ രംഗത്ത് വീണ്ടും ഒരു സഘടനകൂടി രൂപപ്പെടുന്നു. ടെലിവിഷന്‍ രംഗത്തെ കോമഡി എഴുത്തുകാരാണ് പുതിയ സംഘടനയ്ക്ക് പിന്നില്‍. റൈ ടെല്‍ എന്ന പേരിലുള്ള പുതിയ സംഘടനയുടെ ഉദ്ഘാടനം സംവിധായകന് സിദ്ദീഖ് കൊച്ചിയില്‍ നിര്‍വഹിച്ചു. 45 പേരാണ് റൈ ടെല്ലില്‍ അംഗങ്ങള്‍.
ടിവി സ്ക്രീനിന് മുന്നില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തമാശക്കാര്‍, കഥ എഴുത്ത് മുതല്‍ അരങ്ങിലെ അഭിനയം വരെ എത്തുന്ന കലാപ്രകടനം, എന്നിട്ടും വേണ്ടത്ര അംഗീകാരമോ അവസരങ്ങളോ ലഭിക്കുന്നില്ലെന്ന തോന്നലില്‍ നിന്നാണ് സംഘടിതരാവാന്‍ ഇവര്‍ തീരുമാനിച്ചത്. വാട്ട്സ് ആപ്പ് കൂട്ടായ്മയായി തുടങ്ങിയ സംഘടന അംഗീകൃതസംഘടനയായി മാറി. സിനിമാമേഖലയില്‍ ചൂഷണത്തിന് ഏറ്റവും കൂടുതല്‍ വിധേയരാകുന്നത് എഴുത്തുകാരാണെന്ന് സംവിധായകന് സിദ്ദീഖ് പറഞ്ഞു. തോമസ് തോപ്പില്‍ക്കുടി ,അനൂപ് കൃഷ്ണന്, ദിനേശ് പണിക്കര്‍ തുടങ്ങിയവരാണ് സംഘടനയുടെ ഭാരവാഹികള്‍. കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി സാമൂഹിക പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് റൈ ടെല്ലിന്റെ തീരുമാനം.
Post Your Comments