CinemaGeneralKollywoodLatest NewsMollywoodMovie GossipsNEWSWOODs

വിവാഹത്തിന്റെ കാര്യമല്ലേ, ആരെയും നിര്‍ബന്ധിപ്പിച്ച് ഒന്നും ചെയ്യിപ്പിക്കാന്‍ പറ്റില്ലല്ലോ; നടനെതിരെ നടി സീതാ ലക്ഷ്മി

നടന്‍ ആര്യ വധുവിനെ കണ്ടെത്താന്‍ നടത്തിയ റിയാലിറ്റി ഷോയുടെ വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. പതിനാറു നടിമാര്‍ മത്സരാര്‍ത്ഥികളായി എത്തിയ എങ്കെ വീട്ടു മാപ്പിളൈയുടെ അവസാന റൗണ്ടില്‍ എത്തിയത് മൂന്നു നടിമാരായിരുന്നു. അതില്‍ മലയാളി നടി സീതാ ലക്ഷ്മിയും ഉണ്ടായിരുന്നു. എന്നാല്‍ ഷോയുടെ അവസാനഘട്ടത്തില്‍ വധുവിനെ തിരഞ്ഞെടുക്കാതെ ഷോ അവസാനിപ്പിക്കുകയാണ് നടന്‍ ചെയ്തത്. അത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. എന്നാല്‍ ആര്യയുടെ ഈ തീരുമാനത്തെക്കുറിച്ച് നടി സീതാ ലക്ഷ്മി.

”ആര്യയുടെ പ്രതികരണം എല്ലാവരേയും ഞെട്ടിച്ചിരുന്നു. എല്ലാവരുടെ കുടുംബാംഗങ്ങളും ശരിക്കും ഞെട്ടിയിരുന്നു. വിവാഹത്തിന്റെ കാര്യമല്ലേ, ആരെയും നിര്‍ബന്ധിപ്പിച്ച് ഒന്നും ചെയ്യിപ്പിക്കാന്‍ പറ്റില്ലല്ലോ, ആര്യ അവസാന നിമിഷം വരെ ട്വിസ്റ്റ് നല്‍കുന്ന വ്യക്തിയാണ്. അത്തരത്തില്‍ എന്തെങ്കിലും ട്വിസ്റ്റുണ്ടാവുമെന്നായിരുന്നു കരുതിയത്. പക്ഷേ സംഭവിച്ചതെല്ലാം പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു. ”

എന്നാല്‍ പിന്നീട് ശാന്തമായി ആലോചിച്ചപ്പോഴാണ് ആര്യയുടെ തീരുമാനം ശരിയായിരുന്നുവെന്ന് മനസ്സിലായത്. ആരെയും വേദനിപ്പിക്കാ തിരിക്കാനാണല്ലോ അദ്ദേഹം ശ്രമിച്ചതെന്നും സീത ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആര്യയുടെ ഷോ; ഒടുവില്‍ നടി സംഗീത മാപ്പ് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button