
ആരാധകര്‍ക്ക് ഇഷ്ടമായ എല്ലാ സൂപ്പര്‍ ഹീറോസും ഒന്നിച്ചെത്തുന്ന അവഞ്ചേഴ്സ് എന്ന ഹോളിവുഡ് ചിത്രം രണ്ടു ദിവസം കൊണ്ട് നേടിയത് ചരിത്ര നേട്ടം. ഇന്ത്യയില്‍ നിന്ന് ആദ്യ ദിവസം 30 കോടി നേടിയ ചിത്രം രണ്ടു ദിവസം കൊണ്ട് 80 കോടി പിന്നിട്ട് കഴിഞ്ഞു. ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ വിദേശ ചിത്രം കൂടിയാണ് അവഞ്ചേഴ്സ്. പ്രേക്ഷകന്റെ എല്ലാ പ്രതീക്ഷകളെയും കാത്ത് സൂക്ഷിക്കുന്ന താനോസിന്റെ കഥ ഏവരും കയ്യടികളോടെ സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം ലോകമൊട്ടാകെ പ്രദര്‍ശനത്തിനെത്തിയത്.
Post Your Comments