വീണ്ടും ഒരു താര വിവാഹത്തിനു ബോളിവുഡ് ഒരുങ്ങുകയാണ്. ബോളിവുഡിലെ ക്യൂട്ട് ഗേള്‍ സോനം കപൂര്‍ വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിവാഹ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബോളിവുഡിലെ സൂപ്പര്‍ താരം അനില്‍ കപൂറിന്റെ മകളാണ് സോനം. അതുകൊണ്ട് തന്നെ മകളുടെ വിവാഹത്തെക്കുറിച്ച് അച്ഛനോട് തിരക്കുകയാണ് ആരാധകര്‍. വിവാഹത്തെക്കുറിച്ച് അന്വേഷിക്കുന്നവരോട് സമയമാകുമ്പോള്‍ എല്ലാവരേയും അറിയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ഐഐഎഫ്എയില്‍ വന്നപ്പോഴാണ് മകളുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളില്‍ അനില്‍ കപൂര്‍ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം അനില്‍ കപൂറിന്റെ വീട് അലങ്കരിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. അതുകൊണ്ട് തന്നെ വീട് അലങ്കരിക്കുന്നത് വിവാഹത്തിനായി ആണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഞങ്ങള്‍ കരിയര്‍ ആരംഭിച്ചതു മുതല്‍ എന്റെയും കുടുംബത്തിനുമൊപ്പം മാധ്യമങ്ങളുണ്ട്. ശരിയായ സമയത്ത് എല്ലാകാര്യങ്ങളും ഞങ്ങള്‍ പറയാറുണ്ട്. അടുത്തു തന്നെ എല്ലാം നിങ്ങള്‍ അറിയും. ഒന്നും ഞങ്ങള്‍ ഒളിപ്പിച്ചുവെക്കില്ല. ”
Post Your Comments