
തെന്നിന്ത്യന്‍ സൂപ്പര്‍ താരം നടന് അജിത്തിന് ആരാധകര്‍ ഏറെയാണ്. ആരാധകരുടെ ”തല” അജിത്തിന്റെ ഒരു സ്വഭാവം തനിക്ക് ഇഷ്ടമല്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് നടന് വിശാല്‍. മാഗസിൻ വികടൻ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് വിശാൽ ഇക്കാര്യം പറഞ്ഞത്.
ചില നടന്മാരുടെ ഫോട്ടോ കാട്ടി അവരിൽ വിശാലിന് ഇഷ്ടമില്ലാത്ത സ്വഭാവത്തെക്കുറിച്ച് പറയാനാണ് ആവശ്യപ്പെട്ടത്. ആദ്യം ദളപതി വിജയ്യുടെ ഫോട്ടോയാണ് കാണിച്ചത്. ”വിജയ്യെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. വിജയ്യുടെ ആത്മവിശ്വാസവും വിമർശനങ്ങളെ അതിജീവിക്കാനുളള കഴിവും അധികം സംസാരിക്കാത്ത പ്രകൃതവും എനിക്ക് ഇഷ്ടമാണ്. വിജയ്യിൽ ഇഷ്ടമില്ലെന്ന് പറയാൻ എനിക്ക് ഒന്നുമില്ല” വിശാൽ പറഞ്ഞു.
അടുത്തതായി അജിത്തിൽ ഇഷ്ടമില്ലാത്ത സ്വഭാവത്തെക്കുറിച്ച് പറയാനാണ് വിശാലിനോട് ആവശ്യപ്പെട്ടത്. ”അജിത്തിനെ വിളിച്ചാൽ കിട്ടാൻ ബുദ്ധിമുട്ടാണ്. എന്തെങ്കിലും ഒരു ആവശ്യത്തിനായി അജിത്തിനോട് സംസാരിക്കാൻ ശ്രമിച്ചാൽ അദ്ദേഹത്തെ കിട്ടില്ല. ഈ സ്വഭാവം എനിക്ക് ഇഷ്ടമല്ല. അജിത്തിന്റെ ഈ സ്വഭാവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പിആർഒ സുരേഷ് ചന്ദ്രയോട് ഞാൻ പറഞ്ഞിട്ടുണ്ട്”, വിശാൽ പറഞ്ഞു.
പൊതുപരിപാടികളിലും സിനിമാ പ്രൊമോഷനും അധികം പങ്കെടുക്കാത്ത താരം എന്ന വിമര്‍ശനം പൊതുവേ അജിത്തിനുണ്ട്. അതിനിടയിലാണ് വിശാല്‍ അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്. ആരാധകര്‍ ഇതിനെതിരെ പ്രതികരിച്ചാലും കുഴപ്പമില്ലെന്ന നിലപാടിലാണ് വിശാല്‍ .
ആ കുറ്റബോധമാണ് അതിനു കാരണം; അജിത്
Post Your Comments