വധുവിനെ കണ്ടെത്താന്‍ നടന് ആര്യ നടത്തിയ റിയാലിറ്റി ഷോ വിവാദങ്ങള്‍ ക്കൊടുവില് അവസാനിച്ചിരിക്കുകയാണ്. വധുവായി ആരെയും തിരഞ്ഞെടുക്കാതെ ഷോ അവസാനിച്ചതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിമര്‍ശങ്ങള്‍ ഉയരുന്നതിനോടൊപ്പം ഷോയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയാണ്. പ്രേക്ഷകരെ നടന് കബളിപ്പിച്ചുവെന്നാണ് ആരോപണം. ഇതിനെ തുടര്‍ന്ന് എങ്കെ വീട്ടു മാപ്പിളെ എന്ന ആ ഷോയുടെ അവതാര സംഗീത മാപ്പ് പറഞ്ഞിരിക്കുകയാണ്.
പതിനാറ് പെണ്‍കുട്ടികളുമായി ആരംഭിച്ച പരിപാടിയുടെ അവതാരകയാണ് നടി സംഗീത. പരിപാടി അവസാനിച്ചതിന് ശേഷം പലപ്പോഴും തുറന്ന് പറച്ചില് സംഗീത നടത്തിയിരുന്നു. ഇപ്പോള്‍ ട്വിറ്ററിലൂടെ ആരാധകരോട് സംഗീത മാപ്പ് പറഞ്ഞിരിക്കുകയാണ്. ”താന്‍ ഒന്നിനെയും ന്യായീകരിക്കാന്‍ വന്നതല്ല. എന്നാല്‍ സംഭവിച്ചത് എന്താണെന്നുള്ളത് തുറന്ന് പറയുക മാത്രമാണ് ചെയ്യുന്നത്. എങ്കെ വീട്ടു മാപ്പിളെ പരിപാടിയുടെ ആരാധകരെല്ലാം വഞ്ചിക്കപ്പെട്ടതായി തോന്നിയിട്ടുണ്ടെങ്കില്‍ നിങ്ങളോട് ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുകയാണ്. ”എല്ലാവര്ക്കും ഇതൊരു ഷോക്ക് ആയിരുന്നിരിക്കുമെന്ന് എനിക്കറിയാം. ആര്യയുടെ തീരുമാനം നിങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെങ്കിലും നിങ്ങളെ ചതിക്കണമെന്നതായിരുന്നില്ല ഞങ്ങളുടെ ഉദ്ദേശമെന്നും സംഗീത പറയുന്നു.
ആര്യയ്ക്കെതിരെ നിയമനടപടി? നടി സംഗീതയുടെ വെളിപ്പെടുത്തല്‍
Post Your Comments