സിനിമാ വിവാദം പലപ്പോഴും ചര്ച്ചയാകാറുണ്ട്. ഓസ്‌ക്കര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ രാജ്കുമാര്‍ റാവുവിന്റെ ന്യൂട്ടണ്‍ വീണ്ടും വിവാദത്തില്‍. ചിത്രത്തില്‍സി.ആര്‍.പി.എഫിനെ മോശമായി ചിത്രീകരിച്ചു എന്നാണു പരാതി. ഇതിനെ തുടര്‍ന്ന് സി.ആര്‍.പി.എഫ് സബ് ഇന്‍സ്പെക്ടര്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. ഡല്‍ഹി കോടതിയില്‍ ഫയല്‍ ചെയ്തത ഹര്‍ജി കോടതി ജൂലായ് പത്തൊന്‍പതിന് പരിഗണിക്കും.
നക്സല്‍ ബാധിത പ്രദേശത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ പോകുന്ന ഒരു പോളിങ് ഉദ്യോഗസ്ഥന്റെ കഥയാണ് അമിത് വി. മസൂര്‍ക്കര്‍ ചിത്രത്തില്‍ പറഞ്ഞത്. ന്യൂട്ടണ്‍ കുമാര്‍ എന്ന പോളിങ് ഉദ്യോഗസ്ഥനെയാണ് രാജ്കുമാര്‍ റാവു അവതരിപ്പിച്ചത്. പങ്കജ് ത്രിപാഠിയാണ് ആത്മസിങ് എന്ന സി.ആര്‍.പി.എഫിന്റെ അസിസ്റ്റന്റ് കമാന്‍ഡന്റായത്. ഈ വേഷത്തിന് പങ്കജ് ത്രിപാഠി ദേശീമികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡിലെ പ്രത്യേക ജൂറി പരാമര്‍ശം സ്വന്തമാക്കിയിരുന്നു.
നേരത്തെ ചിത്രത്തിന്റെ കഥ ഇറാനിയന്‍ ചിത്രം സീക്രട്ട് ബാലറ്റില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, അണിയറ ശില്‍പികള്‍ അത് നിഷേധിച്ചിരുന്നു.
Post Your Comments