സിനിമാ മേഖലയില്‍ വീണ്ടും ഒരു താര വിവാഹം. ബോളിവുഡിലെ താര പുത്രി സോനം കപൂര്‍ വിവാഹിതയാകുന്നു. അടുത്ത സുഹൃത്തായ ആനന്ദ് അഹൂജയാണ് വരന്. വിവാഹ ചടങ്ങുകള്‍ക്കായി സോനത്തിന്റെ വീട് അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. വിവാഹ തിയ്യതിയോ വിവാഹത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളോ ഔദ്യോഗികമായി പുറത്തു പറഞ്ഞിട്ടില്ല. എന്നിരുന്നാലും വിവാഹം മെയ് രണ്ടിന് ഉണ്ടാകുമെന്നാണ് സൂചന.
വീട് മുഴുവന്‍ വൈദ്യുതി അലങ്കാരങ്ങളില്‍ കുളിച്ചു നില്‍ക്കുകയാണ്. അലങ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് അനില്‍ കപൂറിന്റെ ഭാര്യയും സോനത്തിന്റെ അമ്മയുമായ സുനിത കപൂര്‍ വീടിന് പുറത്ത് നില്‍ക്കുന്നത് പാപ്പരാസികളുടെ കണ്ണില്‍ പതിഞ്ഞുകഴിഞ്ഞു. ഇതുകൂടാതെ കരണ്‍ ജോഹര്‍, മസാബാ ഗുപ്ത, ഫറാ ഖാന് തുടങ്ങിയ സെലിബ്രിറ്റികള്‍ കഴിഞ്ഞ ദിവസം സോനത്തിന്റെ വീട് സന്ദര്‍ശിക്കുകയും ചെയ്തു.
Post Your Comments