GeneralNEWS

മോഹന്‍ലാലിന്‍റെയും സുചിത്രയുടെയും ജാതകം ചേരില്ലെന്ന് ജ്യോത്സര്‍;പിന്നീടു അരങ്ങേറിയ സംഭവകഥ ഇങ്ങനെ!

സുചിത്രയുമായുള്ള മോഹന്‍ലാലിന്‍റെ മുപ്പത് വര്‍ഷത്തെ ദാമ്പത്യ ജീവിതം ഏറെ സന്തോഷകരമാണ്. മോഹന്‍ലാലിനെ സ്നേഹിക്കുന്ന പോലെയാണ് മലയാളികള്‍ സുചിത്രയെയും സ്നേഹിക്കുന്നത്, മുപ്പത് വര്‍ഷം പിന്നിടുന്ന ഈ മനോഹര ദാമ്പത്യം ഇനിയും വര്‍ഷങ്ങള്‍ തുടരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുന്നു.

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവരുടെ ജാതകം ചേരില്ലെന്ന് ജ്യോത്സന്‍ വിധി എഴുതിയിരുന്നു, എന്നാല്‍ ഇതിനെ മറികടന്നു വീട്ടുകാര്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.ജാതകം ചേരാത്തതിന്റെ പേരില്‍ പലഭാഗത്ത് നിന്നും എതിര്‍പ്പ് ഉണ്ടായിരുന്നു, പിന്നീടു രണ്ടു വര്‍ഷത്തിനു ശേഷമാണ് എല്ലാവരുടെയും സമ്മതത്തോടെ ഈ വിവാഹം നടന്നത്. തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ദാമ്പത്യത്തിന്റെ മുപ്പത് വര്‍ഷം പിന്നിടുന്ന ഇരുവര്‍ക്കും ഒരിക്കല്‍കൂടി വിവാഹവാര്‍ഷികാശംസകള്‍ നേരുന്നു.

shortlink

Related Articles

Post Your Comments


Back to top button