ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് നടി പ്രവീണ പ്രേക്ഷകരുടെ പ്രിയ താരമായത്. വിനയന്‍ സംവിധാനം ചെയ്ത ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ സഹോദരി വേഷം ചെയ്തു ശ്രദ്ധിക്കപ്പെട്ട താരം പിന്നീടു മലയാളത്തിലെ തിരക്കുള്ള നടിയാവുകയായിരുന്നു. ചില ചിത്രങ്ങളില്‍ നായിക വേഷത്തിലും പ്രവീണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, അഞ്ജലി മേനോന്‍ ചിത്രം ബംഗ്ലൂര്‍ ഡെയ്സിലെ നസ്രിയയുടെ അമ്മ വേഷവും, രാജേഷ് പിള്ള സംവിധാനം ചെയ്ത ‘മിലി’ എന്ന ചിത്രത്തിലെ നിവിന്‍ പോളിയുടെ മൂത്ത സഹോദരിയുടെ വേഷവും പ്രവീണയുടെ കയ്യില്‍ ഭദ്രമായിരുന്നു.
ഇപ്പോഴിതാ നടി പ്രവീണയില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വേണു സംവിധാനം ചെയ്ത ‘കാര്‍ബണ്‍’ എന്ന ചിത്രത്തിലെ പ്രവീണയുടെ അതിഥി വേഷമാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ ഏവരുടെയും ശ്രദ്ധ നേടുന്നത്. കഥാപാത്രത്തിന് യോജ്യമാകുന്ന തരത്തിലെ പ്രവീണയുടെ അഹങ്കാരത്തോടെയുള്ള നടത്തം പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയാണ്.
വളരെ വ്യത്യസ്തമായ പ്രവീണയുടെ ചിത്രത്തിലെ ഈ കഥാപാത്രം പ്രേക്ഷകനെ ഒരു പരിധി വരെ ഭയപ്പെടുത്തുന്നുണ്ട്. വളരെ തന്മയത്വത്തോടെയാണ് പ്രവീണ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ സിബി എന്ന കഥാപാത്രം സ്വപ്നത്തില്‍ കാണുന്ന ഒരു കഥാപാത്രമെന്ന നിലയിലാണ് പ്രവീണയെ അവതരിപ്പിച്ചിട്ടുള്ളത്. ഇത്ര സ്വഭാവികതയോടെ പ്രവീണ ഇതിനു മുന്‍പ് അഭിനയിക്കുന്നതായി കണ്ടിട്ടില്ല എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.
Post Your Comments