
നീണ്ട ഇടവേളയ്ക്ക് ശേഷം നടി നന്ദിനി മലയാള സിനിമയിലേയ്ക്ക് എത്തുകയാണ്. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ ലേലം 2. രൺജിപണിക്കർ തിരക്കഥയെഴുതി മകൻ നിഥിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക ആരാകുമെന്ന ചര്‍ച്ച നടക്കുകയാണ്. എന്നാല്‍ ആനക്കാട്ടിൽ ചാക്കോച്ചിയുടെ നായിക ഗൗരി തമ്പുരാട്ടി രണ്ടാം ഭാഗത്തിലും തിരിച്ചെത്തുകയാണ്. രണ്ടാം വരവ് തന്റെ തന്നെ കഥാപാത്രത്തിന്റെ തുടര്‍ച്ചയായതിന്റെ സന്തോഷത്തിലാണ് നായിക. രണ്‍ജി പണിക്കര്‍ സുരേഷ് ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് നന്ദിനി തിരിച്ചെത്തുന്നത്.
ആദ്യ ഭാഗത്തിലെ നായികയ്ക്ക് രണ്ടാം ഭാഗത്തിലും നായികയാകാന്‍ കഴിയുന്നത് അപൂര്‍വ്വമാണ്. ആ സന്തോഷം നന്ദിനി പങ്കുവയ്ക്കുന്നു. ”എന്റെ ഒരു സുഹൃത്ത് വഴിയാണ് ലേലം 2വിന്റെ ഭാഗമാകാൻ അവർ എന്നെ അന്വേഷിക്കുന്നുണ്ടെന്ന വിവരം അറിയുന്നത്. ഞാൻ ശരിക്കും സർപ്രൈസ് ആയിപ്പോയി. സിനിമകളുടെ രണ്ടാംഭാഗങ്ങൾ ഇറങ്ങുമ്പോൾ നായകൻ പഴയതുതന്നെയാണെങ്കിലും നായികയെ മാറ്റാറുണ്ട്. ലേലം 2വിൽ എന്നെ നായികയാക്കുമെന്ന് ഞാൻ കരുതിയതല്ല. അണിയറപ്രവർത്തകർക്ക് ലേലം ഒന്നാംഭാഗത്തിലുള്ളവർ തന്നെ രണ്ടാംഭാഗത്തിലും വേണമെന്ന് നിർബന്ധമായിരുന്നു.” ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ നന്ദിനി പറയുന്നു.
Post Your Comments