CinemaGeneralLatest NewsMollywoodMovie GossipsNEWSTV ShowsWOODs

കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് നടി യമുന

സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൌച്ചിനെകുറിച്ച് നിരവധി താരങ്ങള്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ നടി ശ്രീ റഡ്ഡി വെളിപ്പെടുത്തല്‍ നടത്തിയതിന്റെ ഞെട്ടലില്‍ നിന്നും സിനിമാ ലോകം മുക്തമായിട്ടില്ല. ഈ അവസരത്തില്‍ മലയാളം സീരിയല്‍ രംഗങ്ങളിലെ മികച്ച താരങ്ങളില്‍ ഒരാളായ യമുന തന്റെ സിനിമാ സീരിയല്‍ അനുഭവങ്ങളെക്കുറിച്ച് പറയുന്നു.

വിവിധ ചാനലുകളിലായി പ്രേക്ഷപണം ചെയ്യുന്ന നിരവധി സീരിയലുകളില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന യമുന മോശം കാര്യങ്ങളോട് നോ പറയാന്‍ തയ്യാറായാല്‍ത്തന്നെ പല കാര്യങ്ങളെയും ഒഴിവാക്കാമെന്നു പറയുന്നു. ഈ മേഖലയില്‍ കഴിവിനാണ് കൂടുതല്‍ പ്രാധാന്യം. അതാണ് നിങ്ങളുടെ വിധി നിര്‍ണ്ണയിക്കുന്നത്. ഇന്നുവരെ ഇത്തരത്തിലുള്ള മോശം അനുഭവം തനിക്ക് ഉണ്ടായിട്ടില്ല. പൊതുവെ സീരിയല്‍ രംഗത്തുള്ളവരാരും കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നുപറയാറില്ല. അങ്ങനെയൊരു സംഭവം ഇല്ലാത്തതിനാലാണ് ഇതെന്നും യമുന പറയുന്നു.

”കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം സംഭവങ്ങള്‍ക്കായി ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അവര്‍ പ്രൊഫഷണലായല്ല സിനിമയെ സമീപിക്കുന്നത് എന്ന് വേണം മനസ്സിലാക്കാന്‍. പ്രൊഫഷണലായി സമീപിക്കുന്നൊരാള്‍ ഒരിക്കലും ഇത്തരം മോശം പ്രവണതകള്‍ പോത്സാഹിപ്പിക്കില്ല. മറ്റ് കാര്യങ്ങള്‍ക്കായി ഒരാള്‍ നിര്‍ബന്ധിക്കുക യാണെങ്കില്‍ അത് അയാളുടെ മാത്രം ആവശ്യമാണ്. അത് ആദ്യമേ മനസ്സിലാക്കിയാല്‍ ഇക്കാര്യത്തില്‍ നിന്നും പിന്‍വാങ്ങാവുന്നതേയുള്ളൂ”. യുമുന കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button