ദിലീപ് നായകനായ ആഗതന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ ചാര്‍മി വിവാദങ്ങളുടെ തോഴിയാണ്. തെലുങ്ക് സിനിമാ മേഖയില്‍ വിവാദം ഉയര്‍ത്തിയ മയക്കുമരുന്ന് കടത്തില്‍ നടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഇത്തരം ആരോപണങ്ങളിലൂടെ തന്റെ കരിയര്‍ നശിക്കുകയാണെന്നും നടി പറഞ്ഞിരുന്നു.
ഇപ്പോള്‍ താന്‍ എന്തുകൊണ്ടാണ് വിവാഹിതയാകാത്തതെന്നു തുറന്നു പറയുകയാണ് നടി. പ്രണയബന്ധം പോലും നേരാംവണ്ണം കൊണ്ടുപോകാന്‍ അറിയാത്ത ഞാനെങ്ങനെ വിവാഹജീവിതത്തിലേക്ക് കടക്കുമെന്നാണ് താരത്തിന്‍റെ ചോദ്യം. ”സിനിമാമേഖലയില്‍ തന്നെയുള്ള ഒരു വ്യക്തിയുമായി മുമ്പ് ഞാന്‍ പ്രണയത്തിലായിരുന്നു. പക്ഷേ രണ്ടു കാരണങ്ങള്‍ കൊണ്ട് ആ പ്രണയം വര്‍ക്കൗട്ട് ആയില്ല. തിരക്കുകൾ കാരണം തമ്മിൽ കൂടാൻ അവസരങ്ങളും സമയവും കുറവായിരുന്നു എന്നതായിരുന്നു ഒന്നാമത്തെ കാരണം. പ്രണയബന്ധത്തിൽ വേണ്ട ലാളന ഇല്ലാതായതാണ് രണ്ടാമത്തെ കാരണം. ആദ്യം ഉണ്ടായിരുന്ന സ്നേഹം പിന്നീട് കാപട്യമായി തീർന്നു.”
എന്നെങ്കിലും ഇനി വിവാഹം കഴിച്ചാലും ഇതേ കാരണങ്ങൾകൊണ്ട് ആ ബന്ധവും വിവാഹമോചനത്തിൽ ചെന്നേ അവസാനിക്കൂ എന്നും നടി വ്യക്തമാക്കി. പ്രണയം തകര്‍ന്നത് കൊണ്ട് ആ വ്യക്തിയെ കുറ്റം പറയില്ല. അദ്ദേഹം നല്ലവനാണ്, ഞാനായിരുന്നു മോശം ചാര്‍മി കൂട്ടിച്ചേര്‍ത്തു
ആരോ അത് എഡിറ്റ് ചെയ്തു; മേജര്‍ രവി വീണ്ടും വിവാദത്തില്‍
Post Your Comments