BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

മറ്റൊരാളെകൊണ്ട് അഭിനയിപ്പിക്കാന്‍ നിര്‍മ്മാതാവിനോട് പറഞ്ഞിട്ടും തയാറായില്ല’; കരീന വെളിപ്പെടുത്തുന്നു

വിവാഹ ശേഷം സിനിമ ഉപേക്ഷിക്കുകയാണ് പല നടിമാരും. എന്നാല്‍ പ്രസവ അവധി അവസാനിപ്പിച്ചു തിരിച്ചെത്തിയിരിക്കുകയാണ് ബോളിവുഡ് താര സുന്ദരി കരീന കപൂര്‍. ഉഡ്ത പഞ്ചാബിന് ശേഷം പ്രസവകാലം ആസ്വദിക്കുകയായിരുന്നു നടി. ഇപ്പോള്‍ വീരേ ദി വെഡ്ഡിങ് എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലൂടെ വീണ്ടും എത്തുകയാണ് താരം. എന്നാല്‍ ഈ സിനിമ ചെയ്യുമ്പോള്‍ താന്‍ ഗര്‍ഭിണി ആയതിനാല്‍ മറ്റൊരു നടിയെ തീരുമാനിക്കാന്‍ നിര്‍മ്മാതാക്കളോട് താന്‍ പറഞ്ഞിരുന്നതായി നടി വെളിപ്പെടുത്തുന്നു.

നടിയുടെ വാക്കുകള്‍ …”വീരേ ദി വെഡ്ഡിങ്ങിന്റെ റിലീസിനായി കാത്തിരി ക്കുകയാണ്. ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. തൈമുറിന് പതിനാറ് മാസം മാത്രമാണ് പ്രായം. ഞാന്‍ ഈ സിനിമയുടെ കരാര്‍ ഒപ്പിട്ടതിന് ശേഷമാണ് ഗര്‍ഭിണിയായത്. തന്റെ റോളിലേക്ക് മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് റിയ കപൂറിനോട് പറഞ്ഞിരുന്നു. പക്ഷേ അവര്‍ സമ്മതിച്ചില്ല. എന്റെ കഥാപാത്രം ഗര്‍ഭിണിയായി മാറ്റാമെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ ഞാന്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞു. പക്ഷേ എന്റെ പ്രസവം കഴിയുന്നതുവരെ അവര്‍ ഷൂട്ട് മാറ്റിവെയ്ക്കുകയായിരുന്നു. കരീന പറഞ്ഞു.

ഇനി മകനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കണം. ഈ സിനിമയുടെ റിലീസിന് ശേഷം മൂന്ന് മാസം അവധിയെടുക്കും. അടുത്ത പ്രൊജക്‌ട് പിന്നീട് തീരുമാനിക്കും. എന്തായാലും വര്‍ഷത്തില്‍ ഒരു ചിത്രമെങ്കിലും ചെയ്യുമെന്ന് ഉറപ്പ് നല്‍കുന്നു”. കരീന പറഞ്ഞു.

മതം മാറ്റത്തെക്കുറിച്ച് നടി പ്രിയാമണി വ്യക്തമാക്കുന്നു

shortlink

Related Articles

Post Your Comments


Back to top button