പലപ്പോഴും നടിമാര്‍ വിവാദത്തില്‍പ്പെടാറുണ്ട്. സ്വകാര്യ ചിത്രങ്ങള്‍ പുറത്താവുന്നത് മുതല്‍ പ്രണയം തുടങ്ങി നിരവധി വിഷയങ്ങളില്‍ നടിമാരുടെ പേരുകള്‍ നിറയുന്നത് നമ്മള് കാണാറുണ്ട്. ബോളിവുഡ് നടിമാര്‍ പോലെ തന്നെ തെന്നിന്ത്യന്‍ നടിമാരും ഇത്തരം വിവാദത്തില്‍ ഒട്ടും പിന്നിലല്ല.
തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാള്‍ അത്തരം ചില വിവാദങ്ങളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ്. ഇടക്കാലത്ത് കാജല്‍ വാര്‍ത്തയില്‍ നിറഞ്ഞത് തമിഴ് തെലുങ്ക് മേഖലയിലെ അസമത്വങ്ങളെക്കുറിച്ചു സംസാരിച്ചതിന്റെ പേരിലായിരുന്നു.
കാജലിന്റെ പേരില്‍ വന്ന മറ്റൊരു വിവാദം താരത്തിന്റെ അര്‍ദ്ധനഗ്ന ചിത്രം ഒരു മാസികയുടെ കവര്‍ ചിത്രമായതാണ്. ഇത് ഫോട്ടോ ഷോപ്പ് ചെയ്തത് ആണെന്ന് ആരോപിച്ചു നടി രംഗത്തെത്തിയത് വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു.
അറുപത്തി ഒന്നാമത് ഫിലിം ഫെയര്‍ അവാര്‍ഡ് ചടങ്ങില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചെത്തിയതും ചില വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. കാജലിന്റെ പേരില്‍ ഏറ്റവും അധികം ചര്‍ച്ചയായത് നടിയുടെ ലിപ് ലോക് സീന്‍ ആയിരുന്നു.
തെന്നിന്ത്യന്‍ സിനിമകളില്‍ ഒരിക്കല്‍ പോലും ചുംബന സീനുകളില്‍ അഭിനയിക്കാതിരുന്ന ഈ നടി തന്റെ ആ ശീലം അവസാനിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ബോളിവുഡില്‍ വിജയക്കൊടി പാറിയ്ക്കാന്‍ വേണ്ടി രണ്‍ദീപ് ഹൂടയ്ക്കൊപ്പം ചുംബന സീനില്‍ അഭിനയിച്ചത് വലിയ വാര്‍ത്തയായി മാറിയിരുന്നു.
Post Your Comments