മലയാളത്തിലെ അന്നത്തെ ഒരു യുവ നടിയുമായി പൃഥ്വിരാജ് പ്രണയത്തിലാണ് എന്ന് റിപ്പോര്‍ട്ട് വന്നതോടെ പ്രേക്ഷകര്‍ ശരിക്കും ഞെട്ടി. തുടരെ തുടരെ അവര്‍ ഒന്നിച്ചുള്ള സിനിമ പുറത്തിറങ്ങിയതും അതിനു കാരണമായി. നന്ദനം എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് സിനിമാ ലോകത്തിനു പ്രിയപ്പെട്ടവനാകുന്നത്, നന്ദനത്തിലെ നായിക നവ്യ നായരുമായി ചേര്‍ത്താണ് പൃഥ്വിരാജിന്റെ പേരില്‍ ആദ്യ ഗോസിപ്പ് പ്രചരിച്ചത്. വെള്ളിത്തിര എന്ന സിനിമ കൂടി കഴിഞ്ഞതോടെ ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് പ്രേക്ഷകരും ഉറപ്പിച്ചു ഇതുമായി ബന്ധപ്പെട്ടു ഇരുവരും പ്രതികരിക്കാതിരുന്നതും സംശയത്തിനിടയാക്കി.
ഭാവന പ്രിയാമണി തുടങ്ങിയവരുടെ പേര് ചേര്‍ത്തും പൃഥ്വിരാജിന്റെ പേരില്‍ ഗോസിപ്പ് പ്രചരിച്ചിരുന്നു, മാധ്യമ പ്രവര്‍ത്തക സുപ്രിയയെ 2011-ല്‍ പൃഥ്വിരാജ് വിവാഹം ചെയ്തതോടെ ഇതിലൊന്നും യാതൊരു സത്യവും ഇല്ലെന്നു പ്രേക്ഷകര്‍ മനസിലാക്കി.
Post Your Comments