തിരക്കഥാകൃത്ത് എന്ന നിലയില്‍ മാത്രമല്ല ജോയ് മാത്യൂ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിക്കുന്നത്, നടനെന്ന നിലയിലും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ജോയ് മാത്യൂ, എഴുത്തിനും അഭിനയത്തിനും പുറമേ പുതിയ കുപ്പായം നിര്‍മ്മാതാവിന്റെതാണ്. നാളെ പ്രദര്‍ശനത്തിനെത്തുന്ന മമ്മൂട്ടിയുടെ അങ്കിള്‍ എന്ന സിനിമ നിര്‍മ്മിക്കുന്നത് ജോയ് മാത്യൂവാണ്, രചനയടക്കം പുതിയ സിനിമയില്‍ താന്‍ മൂന്നു ജോലിയാണ് എടുക്കുന്നതെന്നും സിനിമ കണ്ട ശേഷം ഞാന്‍ അതില്‍ ഏതു പണിനിര്‍ത്തണം എന്നത് പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നും ജോയ് മാത്യൂ പറയുന്നു, ഫേസ്ബുക്കിലൂടെയായിരുന്നു ജോയ് മാത്യൂവിന്റെ ഈ രസകരമായ പരാമര്‍ശം.
ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഈ സിനിമയിൽ
ഞാൻ മൂന്നു തരത്തിൽ ജോലിയെടുത്തിട്ടുണ്ട്
കഥ,തിരക്കഥ,സംഭാഷണം
പിന്നെ അഭിനയം
അതും
പോരാഞ്ഞ് നിർമ്മാണവും ഞാൻ തന്നെ-
ഇതൊരു കൈവിട്ട കളിയാണെന്നറിയാം
എന്നാലും സിനിമ കണ്ടശേഷം ഞാൻ ഏത് പണി നിർത്തണം
ഏത് തുടരണം എന്ന് കൂടി നിങ്ങൾ പറഞ്ഞുതരണം എന്നപേക്ഷ
Post Your Comments