സൂപ്പര്‍ താരം ആര്യയുടെ വധുവിനെ കണ്ടെത്താന്‍ തമിഴ് ടെലിവിഷന്‍ ചാനലില്‍ നടത്തിയ എങ്ക വീട്ടു മാപ്പിളൈ വലിയ വിവാദങ്ങളിലേക്ക്. ആര്യയുടെ വധുവാകുമെണ്ണ് എല്ലാവരും ഉറപ്പിച്ചിരുന്ന സൂസന്ന ആര്യക്കെതിരെ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. ഫേസ്ബുക്ക് ലൈവിലായിരുന്നു സൂസന്നയുടെ പ്രതിഷേധം.
ആര്യയെ ഇനി കല്യാണം കഴിക്കില്ല, അദ്ദേഹത്തെ കാണുകയുമില്ല ഫേസ്ബുക്കിലെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് സൂസന്ന മറുപടി നല്കി. അഞ്ച് മത്സരാര്‍ത്ഥികള്‍ ഫൈനല്‍ റൌണ്ടില്‍ എത്തിയ ഷോയില്‍ മറ്റുള്ളവരെ വിഷമിപ്പിച്ചിട്ട് ഒരാളെ കണ്ടെത്താനാകില്ലെന്നും അതിനാല്‍ ഇപ്പോള്‍ ആരെയും വധുവായി സ്വീകരിക്കുന്നില്ല എന്നുമായിരുന്നു ആര്യയുടെ നിലപാട്. വിവാഹ മോചിതയായ സൂസന്നയ്ക്ക് ഒരു കുട്ടിയുണ്ട്.
Post Your Comments