നടന് ദിലീപിന്റെ വിദേശ യാത്ര റദ്ദുചെയ്യണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന് ഹൈക്കോടതിയിലേക്ക്. കമ്മാരസംഭവമെന്ന സിനിമയുടെ പ്രചരണാര്‍ത്ഥമാണ് ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ പെന്‍ ഡ്രൈവ് ഇനിയും കണ്ടെത്തിയിട്ടില്ല. ഇത് ഇപ്പോഴും ആരോ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഈ സാഹചര്യത്തില്‍ വിചാരണയിലേക്ക് കേസ് എടുക്കുമ്പോള്‍ ദിലീപിനു വിദേശ യാത്രയ്ക്ക് അനുമതി നല്‍കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം.
കേസ് വിചാരണഘട്ടത്തിലെത്തിയതിനാല്‍ പാസ്പോര്‍ട്ട് വിട്ടുകൊടുക്കരുതെന്നും ദിലീപിന്റെ യാത്ര അനുവദിക്കാനാകില്ലെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.
ഉപാധികളില്ലാതെ ദിലീപിനു പാസ്പോര്‍ട്ട് തിരികെ ലഭിക്കുന്നതു ഈ ഘട്ടത്തില്‍ അപകടമാണെന്നാണു പ്രോസിക്യൂഷന്റെ വാദം. ഇപ്പോഴത്തെ യാത്ര സാക്ഷികളെ സ്വാധീനിക്കാനാണെന്ന തരത്തില്‍ ഇവര്‍ സംശയമുന്നയിക്കുന്നുണ്ട്. ഇതിന് വേണ്ടിയാണ് സിംഗപ്പൂരില്‍ പോകുന്നതെന്ന വാദവും പ്രോസിക്യൂഷന് ഉയര്‍ത്തും.
കോടതി തീരുമാനം അറിഞ്ഞശേഷമേ വിദേശത്തുപോകുന്നതു തീരുമാനിക്കൂവെന്നു ദിലീപിന്റെ അഭിഭാഷകന് പറഞ്ഞു. കമ്മാരസംഭവത്തിന്റെ റിലീസിനായി സിംഗപ്പൂര്‍, ദുബായ് എന്നിവിടങ്ങളില്‍ ഈ മാസം 25 മുതല്‍ മെയ് നാലുവരെ പോകാനാണു കഴിഞ്ഞാഴ്ച അനുമതി നല്‍കിയത്.
Post Your Comments