Latest NewsMollywood

ജർമ്മനിയിൽ സ്റ്റേജ് ഷോയ്ക്ക് പോയപ്പോഴാണ് അങ്ങനെ സംഭവിച്ചത്; രഹസ്യം പരസ്യമാക്കി മനോജ്‌.കെ ജയന്‍

വേറിട്ട കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമയിൽ ഇടം നേടിയ താരമാണ് മനോജ് കെ ജയൻ. മനോജിന്റെ സിനിമാ ജീവിതത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് അനന്തഭദ്രത്തിലെ ദിഗംബരൻ.

മലയാള സിനിമ അന്നുവരെ കണ്ട വില്ലൻ വേഷങ്ങളിൽ നിന്നും വ്യത്യസ്‍തമായിട്ടാണ് സംവിധായകൻ സന്തോഷ് ശിവൻ ദിഗംബരനെ പരിചയപ്പെടുത്തിയത്. മാന്ത്രികവിദ്യയുടേയും മന്ത്രവാദത്തിന്റെയും മായാപ്രപഞ്ചത്തിൽ വിരാചിക്കുന്നവനാണ് ശിവപുരത്തെ ദിഗംബരൻ. കൂർത്ത നഖങ്ങളും തെയ്യത്തിനെ ഓർമ്മപ്പെടുത്തുന്നതുപോലെ ചോരയുടേയും ഇരുട്ടിന്റെയും നിറങ്ങളെ മുഖച്ചായവും വസ്ത്രവുമാക്കിയവൻ. കാലങ്ങളായുള്ള ആഭിചാര കർമ്മങ്ങളിലൂടെ നേടിയ പരകായ സിദ്ധിയിലൂടെ ലോകത്തെ ജയിക്കാൻ ഒരുങ്ങുന്ന ദിഗംബരൻ.

എന്നാൽ കഥാപാത്രത്തെക്കുറിച്ച് മനോജ് പറയുന്നതിങ്ങനെ . “ഒരു സാധാരണ കോട്ടയം കാരനായ എനിക്ക് ആഭിചാരവും പരകായപ്രവേശവും ആവാഹനവും ഒക്കെ കേൾക്കുന്നത് തന്നെ പേടിയാണ്. അതുകൊണ്ട് തന്നെ കഥകേട്ടപ്പോൾ തന്നെ പേടിച്ചതിനാൽ അനന്ദഭദ്രത്തിന്റെ തിരക്കഥ പേടി കാരണം വായിച്ചില്ല. പറയുന്നത് അനുസരിച്ച് അഭിനയിക്കുക മാത്രം ചെയ്തു. സിനിമ റിലീസ് ആയപ്പോഴും സ്ക്രീനിൽ ദിഗംബരനെ കാണാൻ ഉള്ള പേടി കൊണ്ട് ചിത്രം കണ്ടില്ല.

പക്ഷെ മോഹൻലാലിന്റെ അളിയൻ സുരേഷ് ബാലാജി ഉൾപ്പെടെ ഉള്ളവർ ചിത്രം കണ്ടിട്ട് വിളിച്ച് ഒരുപാട് അഭിനന്ദിച്ചു. പിന്നീട് 4 വർഷങ്ങൾക്ക് ശേഷം ജർമ്മനിയിൽ ഒരു സ്റ്റേജ് ഷോയ്ക്ക് പോയപ്പോൾ ഒരു മലയാളി ഫാമിലിയ്ക്കൊപ്പം താമസിക്കേണ്ടി വന്നു. അവിടെ വച്ച് അവർ നിർബന്ധിച്ച് അനന്തഭദ്രം സീഡി ഇട്ടു കണ്ടു. അങ്ങിനെ ദിഗംബരനെ സ്ക്രീനിൽ കാണാൻ വേണ്ടി ജർമ്മനി വരെ പോകേണ്ടി വന്നു.”എന്നും മനോജ് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button