CinemaGeneralNEWS

സംവിധായിക പെട്രോളൊഴിച്ച്‌ തീകൊളുത്തി ജീവനൊടുക്കി: ആത്മഹത്യയുടെ കാരണം വെളിപ്പെടുത്തി പിതാവ്

നിലമ്പൂര്‍•ടെലിഫിലിം സംവിധായികയായിരുന്ന നിലമ്പൂര്‍ സ്വദേശിനി കവിതയുടെ ആത്മഹത്യയ്ക്ക് കാരണം ജി.എസ്.ടി ആണെന്ന് പിതാവ്. ജി.എസ്.ടി കാരണമുള്ള സാമ്ബത്തിക ബാധ്യതയാണ് മകള്‍ ജീവനൊടുക്കാന്‍ കാരണമെന്ന് കവിതയുടെ പിതാവ് നിലമ്പൂര്‍ വഴിക്കടവ് സ്വദേശി വിജയന്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് കവിത ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്. കവിത ബംഗളുരുവില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജി.എസ്.ടി കാരണം തുടങ്ങാന്‍ സാധിച്ചില്ലെന്നും ഇതേതുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും വിജയന്‍ പോലീസിന് മൊഴി നല്‍കി.

നിലമ്പൂര്‍ മുതിരിയിലെ വാടക വീട്ടില്‍ ഞായറാഴ്ച രാവിലെ പത്തരയോടെയാണ് കവിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് പുകയും ശബ്ദവും കേട്ടതനുസരിച്ച്‌ അയല്‍ക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button