ഒരു ഗാനരംഗത്തിലൂടെ ലോക പ്രശസ്തയായ താരമാണ് മലയാളിയായ പ്രിയ പ്രകാശ് വാര്യർ. നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് പ്രിയക്കാണ്. ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലെ ഗാന രംഗമാണ് പ്രിയയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്.
ഇപ്പോൾ ഇതാ വീണ്ടും പ്രിയ ഇന്റർനെറ്റിൽ തരംഗമാവുകയാണ്. പ്രിയയും സഹതാരമായ റോഷനും ചേർന്ന് അവതരിപ്പിച്ച ഒരു ഡാൻസ് വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ആർ മാധവൻ നായകനായ വിക്രം വേദ എന്ന ചിത്രത്തിലെ ‘യാഞ്ജി’ എന്ന ഗാനത്തിനാണു ഇരുവരും ചുവടുവെച്ചത്.
Post Your Comments