GeneralNEWS

എന്‍റെ നഗ്നത കാണാന്‍ എനിക്ക് നാണമായിരുന്നു പക്ഷെ പിന്നീട്; കനി കുസൃതി പറയുന്നു

തന്റെടത്തോടെ എന്തും തുറന്നു പറയാന്‍ മടിയില്ലാത്ത ആളാണ്‌ കനി കുസൃതി, ഒരു ഫോട്ടോ ഷൂട്ടുമായി ബന്ധപ്പെട്ടു നഗ്നത പ്രദര്‍ശിപ്പിച്ചനെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും കനിയെ അതൊന്നും തളര്‍ത്തിയില്ല. ഇപ്പോഴിതാ സ്വന്തം ശരീരത്തെക്കുറിച്ച് കനി കുസൃതി വീണ്ടും തുറന്നു പറയുകയാണ്, ഒരുകാലത്ത് തന്റെ നഗ്നത കാണുന്നതില്‍ തനിക്ക് പോലും നാണമുണ്ടായിരുന്നതായി കനി കുസൃതി പറയുന്നു.

“ഞാന്‍ ഭയങ്കര നാണക്കാരിയായിരുന്നു. വേറാരും മുറിയില്‍ ഇല്ലെങ്കില്‍ പോലും ഞാന്‍ പോലും കാണരുതെന്ന് കരുതി ലൈറ്റ് ഓഫ് ചെയ്താണ് വസ്ത്രം മാറിക്കൊണ്ടിരുന്നത്. ഒരു സിനിമയില്‍ എനിക്ക് പൂര്‍ണ നഗ്‌നയായി അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അതൊരു വലിയ പ്രശ്‌നമാണെന്ന് കരുതുന്നില്ല,

നാടകം കളിച്ച്‌ തുടങ്ങിയതോടെയാണ് നാണം മാറി തുടങ്ങുന്നത്. നാടകം ചെയ്യാന്‍ തുടങ്ങിയ സമയത്ത് ബ്ലൗസും പാവാടയുമായിരുന്നു വേഷം. വയറൊക്കെ കുറേശ്ശെ കാണാം, അത്രയേയുള്ളൂ. അതിന് ഞാന്‍ കരഞ്ഞതിന് കയ്യും കണക്കുമില്ല. പിന്നെ അവിടേം ഇവിടേമൊക്കെ സൂചി കുത്തി അഭിനയിക്കും. പിന്നെ പതുക്കെ പതുക്കെ നമ്മള്‍ മാറി തുടങ്ങും. ഇത് നമ്മളല്ല, ആ കഥാപാത്രം ഇങ്ങനെയാണ് എന്ന ചിന്ത നമ്മളില്‍ വരും.അങ്ങനെ ഒരു ദിവസം എന്റെ നാണം ഇല്ലാതായി -ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നഗ്നതയെക്കുറിച്ച് കനി കുസൃതി തുറന്നു പറഞ്ഞത്.”

shortlink

Related Articles

Post Your Comments


Back to top button