
മറിമായം എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് രചന നാരായണന്‍കുട്ടി ശ്രദ്ധിക്കപ്പെടുന്നത്. ലക്കി സ്റ്റാര്‍ എന്ന സിനിമയില്‍ ജയറാമിന്റെ നായികയായതോടെ മിനി സ്ക്രീനിലും താരം ശ്രദ്ധിക്കപ്പെട്ടു.വെറും പത്തൊന്‍പത് ദിവസം കൊണ്ട് ദാമ്പത്യം അവസാനിപ്പിക്കേണ്ടി വന്ന നിര്ഭാഗ്യവതിയായ നടി കൂടിയാണ് രചന. രചനയുടെ വിവാഹ മോചനത്തെക്കുറിച്ച് നേരെത്തെ തന്നെ മീഡിയകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.
പ്രതിസന്ധി നിറഞ്ഞ ആ നിമിഷങ്ങളെക്കുറിച്ച് രചന പറയുന്നതിങ്ങനെ
“എന്റെ ജീവിതത്തില്‍ മാത്രമല്ല മറ്റു പലരുടെയും ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള കാര്യമാണ് ഇത്. അച്ഛനും അമ്മയും കൂടി ആലോചിച്ച് തീരുമാനിച്ച പക്കാ അറേഞ്ച്ഡ് മാര്യേജ് ആണ്. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും അത് വര്‍ക്കൗട്ട് ആയില്ല. എന്ന് വിചാരിച്ച് ഞാന്‍ തളര്‍ന്നിരുന്നില്ല. ഇല്ലെന്ന് മുഴുവനായും പറയാനാകില്ല. ഒരു മൂന്നു മാസമൊക്കെ വലിയ കഷ്ടപ്പാടായിരുന്നു. മാനസികമായി അനുഭവിച്ചത് ആര്‍ക്കും പറഞ്ഞാല്‍ മനസിലാകില്ല. അത്രയധികമായിരുന്നു. പക്ഷെ എനിക്ക് താങ്ങും തണലുമായി എന്റെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ആള്ക്കാര് എന്ത് പറയുമെന്നൊക്കെയുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്റെ മനസ്സും ഭയങ്കര ചിന്താക്കുഴപ്പത്തിലായിരുന്നു. പക്ഷേ, നമ്മളെ പിന്തുണയ്ക്കാന്‍ ഒരാള്‍ മതി. ആ ആളുണ്ടെങ്കില്‍ നമുക്ക് തിരിച്ചുവരാനാകും”.-രചന പറയുന്നു.
Post Your Comments