തൃശൂരിന്റെ അടയാളമായ രാഗം തിയേറ്റര്‍ വീണ്ടും വരുമ്പോൾ തൃശൂർകാർ ഗൃഹാതുരതയോടെ ഓർക്കുകയാണ് ആ രാഗം കാലം. ഒരു കാലത്ത്ചെറുപ്പക്കാരുടെ..പോട്ടേ … തൃശൂരിലെ എല്ലാ ഗഡികളുടെയും ഉൽസവപ്പറമ്പായിരുന്നു രാഗം തിയേറ്റർ. ബാഡ്സ് എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽപാപ്പരാസി മീഡിയ തയ്യാറാക്കിയ ഹ്രസ്വ ചിത്രം ‘മ്മ്ടെ രാഗം’ ഹ്രസ്വ ചിത്രം ആ കഥയാണ് പറയിന്നത്
നാലുവർഷം വർഷം മുമ്പ് പൂട്ടി താഴിട്ട തിയേറ്റർ വീണ്ടും തുറക്കുകയാണ്. പുതിയ രൂപഭാവങ്ങളോടെ രാഗം തിയേറ്റര്‍ വീണ്ടും വരുമ്പോൾ ‘മ്മ്ടെ രാഗം’ ഹ്രസ്വചിത്രം ഗൃഹാതുതരതയിലേക്കുള്ള സഞ്ചാരം മാത്രമല്ല പുത്തൻ പ്രതീക്ഷകളുടേത് കൂടിയാണ്. ഗജശ്രേഷ്ഠനായ തിരുവമ്പാടി ശിവസുന്ദർ ഈപുരത്തിനില്ലാത്തതിന്റെ വിഷമം പങ്കിടുന്നതോടെയാണ് ഷോട്ട് ഫിലിം തുടങ്ങുന്നത്. ശിവസുന്ദർ അടുത്തിടെ ചെരിഞ്ഞത് വേദന നിറഞ്ഞ ഓർമയെങ്കിലും, ഈപൂരത്തിന്റെ വലിയ പ്രതീക്ഷയാണ് ജോർജേട്ടന്റെ ആ പഴയ രാഗം തിയേറ്റർ വീണ്ടും തുറക്കുമ്പോൾ ഉള്ള ഉൽസവ ലഹരി. പഴയ 25 രൂപ ടിക്കറ്റ് ഇനിഉണ്ടാവില്ലെങ്കിലും, പുതിയ ആ മേക്കോവർ കാണാൻ തൃശൂർകാർ ഏറെ കൊതിയോടെയാണ് കാത്തിരിക്കുന്നത് .
1974 ആഗസ്ത് 24 നാണ് “രാഗ’ത്തില്‍ ആദ്യ സിനിമ പ്രദര്‍ശനം നടന്നത്. രാമു കാര്യാട്ടിന്റെ “നെല്ല്’. 50 ദിവസം തുടര്‍ന്ന ആ സിനിമയുടെ പ്രദര്‍ശനത്തിന് പ്രേംനസീര്‍, ജയഭാരതി, അടൂര്‍ ഭാസി, ശങ്കരാടി, രാമു കാര്യാട്ട് തുടങ്ങി നിരവധി പ്രമുഖര്‍ “രാഗ’ത്തിലെത്തിയിരുന്നു. തുടങ്ങുമ്പോള്‍ നഗരത്തിലെ ഏറ്റവും വലിയ കെട്ടിടമായിരുന്നു രാഗം. ആധുനിക ടെക്നോളജി ഉപയോഗിച്ച് പ്രവര്‍ത്തനമാരംഭിച്ച തിയറ്റര്‍. മലയാള സിനിമാചരിത്രത്തില്‍ എപ്പോഴൊക്കെ പുതുമകളും പരീക്ഷണങ്ങളും പരീക്ഷിക്കുന്നുവോ അപ്പോഴെല്ലാം “രാഗ’ത്തിലാണ് ആ സിനിമ പ്രദര്‍ശനത്തിനെത്തുക. ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം “തച്ചോളി അമ്പു’, ആദ്യത്തെ 70 എംഎം ചിത്രം “പടയോട്ടം’, ആദ്യത്തെ ത്രീഡി സിനിമ “മൈ ഡിയര്‍ കുട്ടിച്ചാത്തന്’ എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചു. “ഷോലെ’, “ബെന്ഹര്’, “ടൈറ്റാനിക്’ തുടങ്ങിയ ചിത്രങ്ങള്‍ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും കാണാന്‍ രാഗം പ്രേക്ഷകര്‍ക്ക് വഴിയൊരുക്കി. “ടൈറ്റാനിക്’140 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. ഏറ്റവും കൂടുതല്‍ വിതരണ- പ്രദര്‍ശന ഷെയര്‍ ലഭിച്ചത് “ദൃശ്യം’ പ്രദര്‍ശിപ്പിച്ചപ്പോഴാണ്.
Post Your Comments