മലയാള സിനിമയിലെ ഏറ്റവും ഉയരം കുറഞ്ഞ നായകന് ഗിന്നസ് പക്രുവിന് വീണ്ടും റെക്കോര്‍ഡ് തിളക്കം. വിനയന് ഒരുക്കിയ അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നായകനെന്ന ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് സ്വന്തമാക്കിയ വ്യക്തിയാണ് അജയ് കുമാര്‍ എന്ന ഗിന്നസ് പക്രു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു നേട്ടത്തിന് അരികിലാണ് താരം. ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകനുള്ള മൂന്ന് സംഘടനകളുടെ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുകളാണ് താരം ഒരു ദിവസം തന്നെ ഏറ്റുവാങ്ങിയത്. 2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും എന്ന ചിത്രം സംവിധാനം ചെയ്തതോടെയാണ് പക്രു ഈ നേട്ടത്തിന് അര്‍ഹനായത്.
യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറം , ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് ബുക്കുകളിലും സ്വന്തം പേര് എഴുതിച്ചേര്‍ത്ത പക്രു മൂന്ന് സര്‍ട്ടിഫിക്കറ്റുകളും കഴിഞ്ഞ ദിവസം എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി. യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറത്തിന്റെ ചീഫ് എഡിറ്ററും ഏഷ്യന്‍ ജൂറിയുമായ ഡോ. ഗിന്നസ് സുനില്‍ ജോസഫ്, കലാമണ്ഡലം ഹേമലത, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് പ്രതിനിധി ടോളി എന്നിവരില്‍നിന്നാണ് പക്രു സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങിയത്.
ഇളയരാജയാണ് പക്രുവിന്റെ പുതിയ ചിത്രം. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളുടെ സംവിധായകനായ മാധവ് രാംധാസാണ് ഈ ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിലെ നായകന് പക്രുവാണ്.
Post Your Comments