
തെന്നിന്ത്യന്‍ സിനിമയിലെ ഹിറ്റ് നായികയാണ് കാജല്‍ അഗര്‍വാള്‍, എന്നാല്‍ നിര്‍മ്മാതാവിനെ വട്ടം ചുറ്റിക്കുക എന്നതാണ് താരത്തിന്റെ പതിവ് രീതിയെന്ന് ടോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രവി തേജ നായകനാകുന്ന അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയില്‍ അഭിനയിക്കുന്നതിനായി ഒരു കോടിയിലധികം പ്രതിഫലം ചോദിച്ചത് അണിയറപ്രവര്‍ത്തകരെ ഞെട്ടിച്ചു. നായകന്‍ രവി തേജയിലും ഉയര്‍ന്ന പ്രതിഫലമാണ് കാജല്‍ ആവശ്യപ്പെട്ടത്, മാത്രമല്ല വേറെയുമുണ്ട് താരത്തിന്റെ പിടിവാശികള്‍, സിനിമയ്ക്കായി 25 ദിവസത്തെ ഡേറ്റ് മാത്രമേ നല്‍കാനാകൂവെന്നും താരം വ്യക്തമാക്കിയാതായും നിര്‍മ്മാതാവ് പറയുന്നു. കൂടാതെ തന്റെ ഹെയര്‍ സ്റ്റൈല്‍ ഡിസൈനര്‍ക്കും കോസ്റ്റ്യൂം സ്റ്റാഫിനും പ്രത്യേക പ്രതിഫലം നല്‍കണമെന്നും താരം ആവശ്യപ്പെട്ടു, താരത്തിന്റെ നിബന്ധന കേട്ട നിര്‍മ്മാതാവ് തന്നെ കാജലിനെ തന്റെ സിനിമയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.
Post Your Comments