CinemaGeneralLatest NewsMollywoodNEWSTollywoodWOODs

”ഞാന്‍ പാടുമ്പോള്‍ മീര പുറകില്‍ നിന്നും കരയുകയായിരുന്നു”

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര തന്റെ പാട്ടനുഭവങ്ങളെക്കുറിച്ച് പങ്കുവയ്ക്കുന്ന ഒരു അഭിമുഖത്തില്‍ തനിക്ക് ഏറ്റവും വിഷമമുണ്ടായ ഒരു സന്ദര്‍ഭത്തെകുറിച്ചു പങ്കുവയ്ക്കുന്നു. ഒരു തെലുങ്ക് സിനിമയില്‍ വില്ലത്തിയായ അനുഭവമാണ് ചിത്ര പങ്കുവയ്ക്കുന്നത്. മുതിര്‍ന്ന ഗായകര്‍ അഭിനയ രംഗത്ത് ചുവടു വച്ചു തുടങ്ങി. അഭിനയിക്കണമെന്ന് തോന്നുന്നില്ലേ എന്ന ചോദ്യത്തിനു മറുപടി നല്‍കുമ്പോഴാണ് തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് കെ എസ് ചിത്ര പറഞ്ഞത്.

ചിത്രയുടെ വാക്കുകള്‍ ഇങ്ങനെ…”ഒരിക്കൽ ഒരു തെലുഗുസിനിമയിൽ അഭിനയിച്ചു. ഗായിക ചിത്രയായിട്ടുതന്നെ വന്നാൽ മതിയെന്നായിരുന്നു പറഞ്ഞത്, ഞാൻ സമ്മതിച്ചു. പാട്ട് പാടുന്ന രംഗമാണ് സിനിമയ്ക്കായി ചിത്രീകരിച്ചത്. പിന്നീടാണ് മനസ്സിലായത് അതൊരു വില്ലത്തിവേഷമായിരുന്നെന്ന്. മീരാ ജാസ്മിനാണ് സീനിലൊപ്പമുണ്ടായിരുന്നത്. അവരെക്കൊണ്ട് റിഹേഴ്സലൊക്കെ ചെയ്യിച്ച് പാടാൻ ഒരുങ്ങുന്ന അവസരത്തിൽ ഞാനെത്തി പാടുന്നതാണ് സീൻ. ഞാൻ പാടുമ്പോൾ പിറകിൽനിന്ന് മീര കരയുന്ന രംഗമായിരുന്നു സിനിമയിൽ. അന്നത് ഏറെ വിഷമമുണ്ടാക്കി.”

”ഭയപ്പെട്ടാണ് പതിനാല് കൊല്ലം ഞാന്‍ ജീവിച്ചത്” സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വെളിപ്പെടുത്തുന്നു

 

shortlink

Related Articles

Post Your Comments


Back to top button