
ജാന്‍വിയ്ക്കും ഖുശിയ്ക്കും അര്ജുന് ഒരു സഹോദരന് മാത്രമല്ല അര്ജുന് കപൂര്‍,അവരുടെ സംരക്ഷന് കൂടിയാണ്. അമ്മ ശ്രീദേവിയുടെ മരണത്തില്‍ മാനസികമായി തകര്‍ന്നു നിന്ന ജാന്‍വിയേയും, ഖുശിയെയും സമാധാനിപ്പിക്കാന്‍ അര്ജുന് കപൂര്‍ പിണക്കം മറന്നു എത്തിയിരുന്നു. ബോണി കപൂറിന്റെ ആദ്യ ഭാര്യയിലെ മകനായ അര്ജുന് ശ്രീദേവി അമ്മയായും ജാന്‍വിയും ഖുഷിയെയും സഹോദരങ്ങളായി അംഗീകരിച്ചിരുന്നില്ല. ശ്രീദേവിയുടെ മരണത്തെ തുടര്‍ന്ന് മനസ്സലിഞ്ഞ അര്ജുന് അനിയത്തിമാര്‍ക്കൊപ്പം ഇപ്പോള്‍ എപ്പോഴുമുണ്ട്. പുതിയ വാര്‍ത്ത എന്തെന്നാല്‍ അനിയത്തിമാരെയും ഒപ്പം കൂട്ടി അര്ജുന് ലണ്ടനിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. അര്‍ജുന്റെ സഹോദരി അന്‍ഷുലയും ഇവര്‍ക്കൊപ്പമുണ്ട്.
Post Your Comments