മംഗലശ്ശേരി നീലകണ്ഠനെ വീണ്ടും സ്ക്രീനില്‍ കാണാന്‍ ആഗ്രഹിക്കാത്തവാര് ആരാണ്. പക്ഷെ ഇനി അങ്ങനെയൊരു അവസരം ഒരിക്കലും ഉണ്ടാകില്ല. കാരണം നീലകണ്ഠനെ ഇല്ലതാക്കി കൊണ്ടാണ് രഞ്ജിത്ത് രാവണപ്രഭുവിന്റെ ക്ലൈമാക്സ് പറഞ്ഞത്. മലയാള സിനിമയിലെ അത്രയ്ക്കും പൗരുഷമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു അത്. വരിക്കാശ്ശേരി മനയിലെ ചാരുകസേരയിലിരുന്നു ഭാനുമതിയെ ഭീഷണിപ്പെടുത്തി നൃത്തം ചെയ്യിച്ച താന്തോന്നിയായ നീലനെ വീണ്ടും ഓര്‍മിപ്പിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ എന്ന സിനിമയിലൂടെ.
മോഹന്‍ലാല്‍ സിനിമയിലെ നീലകണ്ഠന് ഇന്ദ്രജിത്ത് ആണ് ഭാനുമതി മഞ്ജു വാര്യരും. സിനിമയിലെ ഒരു രംഗത്തില്‍ മഞ്ജു വാര്യരുടെ മീനുക്കുട്ടി എന്ന കഥാപാത്രം വരിക്കാശ്ശേരി മനയില്‍ എത്തുന്നതും തന്റെ ഭര്‍ത്താവായ സേതുമാധവനെ നീലകണ്ഠനായി ചാരുകസേരയില്‍ ഇരുത്തി മീനുക്കുട്ടി ഭാനുമതിയായി നൃത്തം ചെയ്യുന്നതുമൊക്കെ മോഹന്‍ലാല്‍ എന്ന സിനിമയിലെ ഒരു രംഗമാണ്.
വരിക്കാശ്ശേരി മനയുടെ ഓര്‍മ്മകളിലേക്ക് ഇറങ്ങുമ്പോള്‍ നാം ആദ്യം തേടുന്നതും അയാളെ ആണ്. നീലകണ്ഠന്, അയാള്‍ എന്തൊരു കരുത്തനായിരുന്നു . മാസിന്റെ തമ്പുരാന്. തന്നെ നിഗ്രഹിച്ച മുണ്ടയ്ക്കല്‍ രാജേന്ദ്രനെ വകവരുത്തിയ ധീരനായ പോരാളി…
Post Your Comments