സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു നാളായി ചര്‍ച്ച പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയാണ്. കാര്‍ വാങ്ങിയതും ടാക്‌സ് അടച്ചതും റോഡിന്റെ അവസ്ഥയ്ക്കെതിരെ അമ്മ മല്ലിക സുകുമാരന്‍ എത്തിയതുമെല്ലാം വാര്‍ത്തയായി. ഇപ്പോള്‍ മല്ലിക തന്നെ സൂപ്പര്‍താരമാക്കിയ ട്രോളന്മാര്‍ക്കുറിച്ചു പറയുന്നു. ഈ വിഷയം ഇത്തരയും വലിയരീതിയില്‍ എത്തിച്ചത് ട്രോളന്മാര്‍ ആയിരുന്നു. അവരോടു സ്‌നേഹമുണ്ടെന്നും എന്നാല്‍ കളിയാക്കലിനുപരിയായ സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരേ ശബ്ദിക്കണമെന്നും ഒരു ടെലിവിഷന്‍ ചാനലിലെ പരിപാടിക്കിടെ പറഞ്ഞു.
തന്റെ മകന്‍ ലംബോര്‍ഗിനി വാങ്ങിയാല്‍ അത് അവനും അവന്റെ ഭാര്യയ്ക്കും മകനുമുള്ളതാണ്. ലംബോര്‍ഗിനിയെക്കുറിച്ച് സംസാരിച്ചത് സോഷ്യല്‍മീഡിയ വന്‍ ചര്‍ച്ചാവിഷയമാക്കി. ഇതോടെ എന്തെങ്കിലും സീരിയലും കണ്ട് സീരിയലില്‍ അഭിനയിച്ചും ഇടയ്ക്ക് ദോഹയില്‍ പോയും സമയം കഴിച്ചുപോയ എന്നെ പെട്ടെന്ന് എല്ലാവരും ചേര്‍ന്ന് സൂപ്പര്‍താരമാക്കിയെന്നും മല്ലിക പറഞ്ഞു.
മല്ലികയുടെ വാക്കുകള്‍ ..”പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയില്‍ കയറിയോ എന്നാണ് അഭിമുഖം ചെയ്തയാള്‍ എന്നോട് ചോദിച്ചത്. വണ്ടി കണ്ടു, യാത്ര ചെയ്തില്ല. റോഡ് പ്രശ്‌നമായതിനാല്‍ തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് പറഞ്ഞത്. ശരിക്കും എനിക്ക് ട്രോളര്‍മാരോട് സ്‌നേഹമുണ്ട്. ഞാന്‍ താരമായെങ്കിലും എനിക്ക് ഒരപേക്ഷയുണ്ട്. സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കെതിരെ അവര്‍ ശബ്ദിക്കണം. അല്ലാതെ അത് ചൂണ്ടിക്കാട്ടുന്ന ആള്‍ക്കാരുടെ നേര്‍ക്കല്ല. എന്നെ ട്രോളിയതില്‍ പ്രശ്‌നമില്ല. എനിക്ക് പ്രായമായി. ഇതൊക്കെ കേള്‍ക്കാനും വായിക്കാനും എനിക്ക് ഇഷ്ടമാണ്.”
ട്രോള്‍ വന്ന കാര്യം ആദ്യം എന്നെ അറിയിച്ചത് പൃഥ്വിയും ഇന്ദ്രജിത്തുമാണ്. ഞാന്‍ ലംബോര്‍ഗിനി വാങ്ങിയ കാര്യം അമ്മ പൊങ്ങച്ചമായി പറഞ്ഞ രീതിക്കാണ് വന്നതെന്ന് പൃഥ്വി പറഞ്ഞു. ‘ഓ പൊങ്ങച്ചമാണെങ്കില്‍ പൊങ്ങച്ചം. അമ്മ തന്നെയല്ലെ പറഞ്ഞത്, വഴിയേ പോയവരല്ലല്ലോ’ എന്ന് ഞാനും മറുപടി നല്‍കി. പക്ഷേ ഇത് ഇത്രയും വലിയ വിഷയമാകുമെന്ന് ഞാന്‍ കരുതിയില്ല. മല്ലിക കൂട്ടിച്ചേര്‍ത്തു.
Post Your Comments