കേരളാ ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരത്തിനു ജയരാജന് അര്‍ഹനായി. മികച്ച ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും. ഈ ചിത്രത്തിലെ അഭിനയത്തോടെ ഫഹദ് ഫാസില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടി മഞ്ജു വാര്യരും.
സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര രത്നം പുരസ്കാരത്തിന് സംഗീത സംവിധായകന് എം.കെ.അര്ജുനന് അര്‍ഹനായി. ക്രിട്ടിക്സ് ജൂബിലി പുരസ്കാരം ഇന്ദ്രന്‍സിനും ചലച്ചിത്ര പ്രതിഭാ പുരസ്കാരം സംവിധായന് ബാലു കിരിയത്തിനും നടന് ദേവനും നടി ജലജയ്ക്കും നല്‍കും.
മറ്റ് അവാര്‍ഡുക ജേതാക്കള്‍ : ദിലീഷ് പോത്തന് (മികച്ച ചിത്രത്തിന്റെ സംവിധായകന്), ആളൊരുക്കം(മികച്ച രണ്ടാമത്തെ ചിത്രം), വി സി.അഭിലാഷ്(മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്), ടൊവിനോ തോമസ്(മികച്ച രണ്ടാമത്തെ നടന്), ഐശ്വര്യലക്ഷ്മി(മികച്ച രണ്ടാമത്തെ നടി), അലോക്(ബാലനടന്), മീനാക്ഷി(ബാലനടി), സജീവ് പാഴൂര്‍(തിരക്കഥ), ഡോ.എം.ജി.സദാശിവന്(ഗാനരചന), 4 മ്യൂസിക്(സംഗീത സംവിധാനം), കല്ലറ ഗോപന്(ഗായകന്), ജ്യോല്‍സ്ന(ഗായിക), നിഖില്‍ എസ്.പ്രവീണ്‍ (ഛായാഗ്രഹണം), അയൂബ് ഖാന്(ചിത്രസന്നിവേശം), രംഗനാഥ് രവി(ശബ്ദലേഖനം).
മായാശിവ (കലാസംവിധാനം), എന്‍.ജി.റോഷന് (ചമയം), എസ്.കെ.സതീഷ് (വസ്ത്രാലങ്കാരം), ശ്രീകാന്ത് മേനോന്, ഷെയ്ന് നിഗം, നിമിഷ സജയന് (നവാഗത പ്രതിഭകള്‍), രാമലീല(ജനപ്രിയ ചിത്രം). ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ(ബാലചിത്രം). ക്ലിന്റ്, സദൃശവാക്യം 24:29, ഹദിയ, ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ്, കിണര്‍ എന്നീ ചിത്രങ്ങള്‍ക്കു പ്രത്യേക ജൂറി പുരസ്കാരവുമുണ്ട്.
Post Your Comments