KollywoodLatest News

ആര്യയോട് ഇതേപ്പറ്റി ഒന്നും ചോദിക്കരുത് ; അഗത പറയുന്നതിങ്ങനെ !

ടുത്തിടെ വിവാദമായ തമിഴ് ടെലിവിഷൻ പരിപാടിയായിരുന്നു ‘ എങ്കെ വീട്ട് മാപ്പിളൈ ‘ വധുവിനെ തിരഞ്ഞെടുക്കാൻ നടൻ ആര്യ നടത്തിയ ഷോയുടെ അവസാനം മൂന്ന് മത്സരാർത്ഥികളെയും വധുവാക്കാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെ സമൂഹ മാധ്യമങ്ങൾ വഴി ധാരാളം ആളുകൾ ആര്യയെയും പരിപാടിയെയും പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

എന്നാൽ ആര്യയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഷോയുടെ ഫൈനലിൽ എത്തിയ മലയാളി കൂടിയായ അഗത. ആഗതയുടെ വെരിഫൈ ചെയ്തിട്ടില്ലാത്ത ട്വിറ്റര്‍ പേജിലൂടെയായിരുന്നു പ്രതികരണം.

‘ഇതെന്റെ അപേക്ഷയാണ്. എനിക്കറിയാം നിങ്ങള്‍ ആര്യയെ വെറുക്കില്ലെന്ന്. മറ്റുള്ളവര്‍ അങ്ങനെ ചെയ്യുന്നത് തടയാനും ശ്രമിക്കാം. ആര്യയെയും അദ്ദേഹത്തിന്റെ തീരുമാനത്തെയും പിന്തുണയ്ക്കാം. ഞാന്‍ ആ മൂന്നു പേരില്‍ ഒരാളാണ് ഞാന്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നു. അദ്ദേഹം വേണ്ട സമയം എടുക്കട്ടേ. എന്നെ വിശ്വസിക്കൂ, അദ്ദേഹം നല്ലവനാണ്.

നിങ്ങള്‍ കാണിച്ച എല്ലാ സ്‌നേഹത്തിനും നന്ദി. വിജയിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ആര്യയോട് ഇതേപ്പറ്റി ഒന്നും ചോദിക്കരുത് അദ്ദേഹത്തെ വെറുതെ വിടൂ. ആര്യയ്ക്ക് ഇപ്പോള്‍ തന്നെ ഒരുപാട് വിഷമങ്ങളും ബുദ്ധിമുട്ടുകളുമുണ്ട്. അദ്ദേഹത്തിന് ചിന്തിക്കാനും കാര്യങ്ങള്‍ നേരെയാക്കാനുമുള്ള സമയം നല്‍കൂ. എനിക്കറിയാം നിങ്ങളെല്ലാവരും ചിന്താകുഴപ്പത്തിലാണ്,സങ്കടത്തിലാണ്,ദേഷ്യത്തിലാണ് അങ്ങനെ ഒരുപാട് വികാരങ്ങളിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ നല്ലതിനെക്കുറിച്ച മാത്രം ചിന്തിക്കാം. വലിയൊരു താരത്തിന് ടിവിയുടെ മുന്നില്‍ വന്ന് മൂന്നുപെണ്‍കുട്ടികളില്‍ ഒരാളെ തിരഞ്ഞെടുക്കുക പ്രയാസമേറിയ കാര്യമാണ്.

തന്നെക്കാള്‍ മറ്റുള്ളവരുടെ വിഷമം അറിഞ്ഞ് അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആളാണ് എന്റെ ഇക്ക. എനിക്ക് അറിയില്ല ആരാണ് വിജയി എന്ന്. പക്ഷെ പ്രാര്‍ത്ഥിച്ചു കൊണ്ടേയിരിക്കുക. ഒരു കുടുംബമെന്ന നിലയ്ക്ക് സുഹൃത്തെന്ന നിലയ്ക്ക് ആരാധകരെന്ന നിലയ്ക്ക് നമുക്കദ്ദേഹത്തിന് ചിന്തിക്കാനുള്ള സമയം നല്‍കാം. ചോദ്യങ്ങള്‍ കൊണ്ട് അദ്ദേഹത്തിന്റെ ഇന്‍ബോക്‌സ് നിറയ്ക്കരുത്. അദ്ദേഹത്തിന്റെ തീരുമാനത്തെ നിങ്ങളെല്ലാവരും പിന്തുണയ്ക്കുന്നതായി അറിയിക്കൂ. അദ്ദേഹത്തിനത് ആശ്വാസമാകും. എന്നെ പോലെ അദ്ദേഹവും ഒരു മനുഷ്യനാണ്.

എന്നെ കുറിച്ചുള്ള നിങ്ങളുടെ ആവലാതികള്‍ എനിക്ക് മനസിലാകും. ഞാന്‍ ഓരോരുത്തര്‍ക്കും പേഴ്‌സണലായി മറുപടി നല്‍കുന്നതായിരിക്കും. ഇപ്പോള്‍ അദ്ദേത്തെ മനസിലാക്കുക. അദ്ദേഹത്തിന്റെ ഇന്‍ബോക്‌സ് കുത്തുവാക്കുകളും വിധ്വേഷവും കൊണ്ട് നിറയ്ക്കാതെ സ്‌നേഹം കൊണ്ട് നിറയ്ക്കുക. എന്റെ ആരാധകര്‍ നല്ലവരാണെന്ന് എനിക്കറിയാം. അഗത കുറിച്ചു.

arya

shortlink

Related Articles

Post Your Comments


Back to top button