പ്രശസ്ത ഗായകനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് പ്രമുഖ ഗായികമ, തന്റെ സഹപ്രവര്‍ത്തകനില്‍ നിന്ന് നേരിട്ട ദുരനുഭാവമാണ് പാകിസ്ഥാനി ഗായികയും നടിയുമായ മീഷ ഷാഫി പറയുന്നത്. സഹപ്രവര്‍ത്തകനും പ്രശസ്ത പാകിസ്ഥാനി ഗായകനുമായ അലി സഫറിനെതിരെയാണ് മീഷ ഷാഫി ആരോപണം ഉന്നയിച്ചിരിക്കുന്നത്. 36 വസ്സുകാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ തനിക്ക് നിരവധി തവണ ഇത്തരം മോശം അനുഭവം അയാളില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ടെന്നും അത് തന്നെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നുവെന്നും മീഷ പറയുന്നു, ഞാന്‍ യുവതിയായിരിക്കുമ്പോഴല്ല ഈ ദുരനുഭവം ഉണ്ടായതെന്ന ചിന്ത ഭയപ്പെടുത്തുന്നു, എനിക്ക് ഇങ്ങനെയുള്ള മോശം സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ടെങ്കില്‍ കൗമാരക്കാരികളുടെയും, യുവതികളുടെയും സ്ഥിതി എന്താകും മീഷ ഷാഫി ചോദിക്കുന്നു. ഇത്തരം തുറന്നു പറച്ചിലുകള്‍ പലര്‍ക്കും പ്രചോദനാമാകട്ടെ എന്നും മീഷ ഷാഫി വ്യക്തമാക്കുന്നു, ഇന്ത്യന്‍ സിനിമയിലും മീഷ അഭിനയിച്ചിട്ടുണ്ട്.
Post Your Comments