ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. ആറംഗ കുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ സരസമായി ആവിഷ്കരിക്കുന്ന പരമ്പരയുടെ മുഖ്യ ആകര്‍ഷണം നടന് ബിജു സോപാനമാണ്. നാല് മക്കളുടെ അച്ഛനായി വേഷമിടുന്ന ബിജുവിന്റെ പ്രടകടനം ഷോയുടെ രസം വര്‍ധിപ്പിക്കുന്നു, നിശാ സാരഗ് ആണ് കുട്ടികളുടെ അമ്മ വേഷത്തിലഭിനയിക്കുന്നത്. ഋഷി, അല്‍സാബിത്ത്, ജൂഹി, ശിവാനി എന്നിവരാണ് ഇവരുടെ മക്കളായി അഭിനയിക്കുന്നത്.
ഏറ്റവും ഇളയ മക്കളായ അല്‍സാബിത്തും ശിവാനിയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്.
ഉപ്പും മുളകും എന്ന സീരിയലിനെക്കുറിച്ച് അല്‍സാബിത്തും ശിവാനിയും പങ്കുവെയ്ക്കുന്നതിങ്ങനെ
“ഞങ്ങള്‍ അടിച്ച് പിരിഞ്ഞ ഒരു എപ്പിസോഡ് ഭയങ്കര ഹിറ്റായി. എല്ലാവരും പറഞ്ഞു, പരസ്യം ആയിട്ടുപോലും ചാനല്‍ മാറ്റാതെ കാത്തിരിക്കുവായിരുന്നു എന്ന്, ഞങ്ങളുടെ ഫാമിലി ഹാപ്പിയാണ്, അമ്മ ഇടയ്ക്കിടെ കോമഡി പറയും. അച്ഛന്റെ കാര്യം പിന്നെ പറയേണ്ട.”
“ഷോയില്‍ മൊത്തം തിരുവനന്തപുരം ഭാഷയാണ്. പക്ഷേ ഞാന്‍ തൃശൂര്‍ക്കാരി ആയതുകൊണ്ട് അത് വരില്ല. എന്റെ ഭാഷയില്‍ കുറേശ്ശെ ഏറണാകുളം സ്റ്റൈലും ഉണ്ട്”. -ശിവാനി പറയുന്നു
“ഞാന്‍ പത്തനംതിട്ടയാണ്. അതുകൊണ്ട് വലിയ പ്രശ്നം ഇല്ല. ഇപ്പോള്‍ ഞാന്‍ തിരുവനന്തപുരം ആണോ, പത്തനം തിട്ട ആണോ, തൃശൂര്‍ ആണോ എന്നൊന്നും എനിക്ക് അറിയില്ല”.- അല്‍സാബിത്ത്
Post Your Comments