‘കൂരേടെ മൂല കുലുങ്ങണടി പെണ്ണേ……
കാലം പോയ പോക്ക് കണ്ടോടി പെണ്ണേ…..’
അരിസ്റ്റോ സുരേഷ് മോണപ്പല്ല് കാണിച്ച് പാടി അഭിനയിച്ചപ്പോള്‍ നാട്ടുകാരുടെ ഗംഭീര കയ്യടി. കൂടെ അഭിനയിക്കുന്ന സുന്ദരി വശ്യമായി ചിരിച്ച് സുരേഷിനൊപ്പം നൃത്തമാടിയപ്പോള്‍ നാട്ടുകാര്‍ക്ക് കുളിര് കോരി….. പെരുമ്പാവൂരാണ് ഈ സംഭവം അരങ്ങേറിയത്. മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന ‘കേണലും കിണറും’ എന്ന ചിത്രത്തിനുവേണ്ടിയുള്ള ഗാനചിത്രീകരണമായിരുന്നു അത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ ഗാനരംഗത്തിലൂടെ തിളങ്ങിയ അരിസ്റ്റോ സുരേഷ് വീണ്ടും പാടി അഭിനയിക്കുന്ന ഗാനരംഗമായിരുന്നു അത്. ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു നാടന്‍ പാട്ടാണ് സുരേഷിനായി മമ്മി സെഞ്ച്വറി തിരഞ്ഞെടുത്തത്. സുരേഷ് തന്റേതായ ശൈലിയില്‍ ആ ഗാനം പാടി അഭിനയിക്കുകയും ചെയ്തു. ഗിഷ്മയാണ് സുരേഷിനൊപ്പം ആടിപ്പാടിയത്.
കേണലിന്റെ വിവാദ ഭൂമിയായ ഗ്രാമത്തില്‍ താമസിക്കുന്ന ഒരു നാടന്‍ മനുഷ്യമാണ് സുരേഷ്. എപ്പോഴും ഒരു കവലയില്‍ കാണും. എന്തെങ്കിലും ചെറിയ പണിയെടുത്താണ് ജീവിതം. മദ്യം കഴിക്കാനാണ് ഇയാള്‍ പണിയെടുക്കുന്നത് തന്നെ. കൂടെ ഉള്ളവര്‍ക്കും മദ്യം വാങ്ങികൊടുക്കും. പിന്നെ തികഞ്ഞ കലാകാരനുമാണ്. നന്നായി പാടും. വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് മദ്യത്തിന്റെ ലഹരിയില്‍ മയങ്ങുമ്പോള്‍ സുന്ദരികളെ സ്വപ്നം കാണും. അവരോടൊത്ത് നൃത്തമാടും. കെട്ടിപ്പിടിക്കും. കവിളില്‍ ചുംബിക്കും. സ്വപ്നം കഴിയുമ്പോള്‍ നാണിച്ചിരിക്കും. മദ്യം കഴിച്ചാല്‍ ഒരു കുളിരുള്ള സ്വപ്നം തീര്‍ച്ച.
ഗ്രാമത്തിലെ കേണലിനും ജാനകി അമ്മയ്ക്കുമെല്ലാം ഈ മദ്യപാനിയോട് ഇഷ്ടമായിരുന്നു. ഇവരുടെയെല്ലാം ഓമന പുത്രനായി അയാള്‍ ഗ്രാമത്തില്‍ നിറഞ്ഞാടി.
സെഞ്ച്വറി വിഷന്റെ ബാനറില്‍ മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന ‘കേണലും കിണറും’ പെരുമ്പാവൂറില്‍ ചിത്രീകരണം പൂര്‍ത്തിയായി. കഥ കെ.കെ.സുരേന്ദ്രന്‍, തിരക്കഥ – എം.സി., ക്യാമറ – ടി.എസ്. ബാബു, ഗാനങ്ങള്‍ – ബാപ്പു വയനാട് – ഷഫീക് റഹ്മാന്‍, സംഗീതം – ആന്‍വര്‍ അമാന്‍, ഷഫീക്ക് റഹ്മാന്‍, എഡിറ്റര്‍ – സാദിഖ്, കല – അഭിലാഷ് മുതുകാട്, മേക്കപ്പ് – സി.എ.ജയന്‍, കോസ്റ്റ്യൂമര്‍ – അബാസ് പാണാവള്ളി, അസോസിയേറ്റ് ഡയറക്ടര്‍ – ആര്‍. തങ്കരാജ്, എം.രമേശ്കുമാര്‍, മാനേജര്‍ – ടോമി ആലുങ്കല്‍, ഡിസൈന്‍ – ഗിരീഷ് ആനയടി, പി.ആര്‍.ഒ. – അയ്മനം സാജന്‍
ടിനിടോം, ജാഫര്‍ ഇടുക്കി, സാജുകൊടിയന്‍, അരിസ്റ്റോസുരേഷ്, ഫാല്‍ക്കന്‍മമ്മൂട്ടി, ഫൈസല്‍ ബേബി, ഉണ്ണി, നസീറലി കുഴിക്കാടന്‍, ശാന്തകുമാരി, കനകലത, ശിഖാരാജന്‍, ഗിഷ്മ, കാര്‍ത്തിക എന്നിവര്‍ അഭിനയിക്കുന്നു.
-അയ്മനം സാജന്‍
Post Your Comments