
തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാൾ തന്റെ കരിയറിലെ ചില പരാജയങ്ങൾക്ക് ശേഷമാണ് ഇപ്പോൾ മികച്ച കഥാപാത്രങ്ങളുമായി എത്തിയിരിക്കുന്നത്. 2017 ൽ താരത്തിന് നല്ല കഥാപാത്രങ്ങൾ ലഭിച്ചിരുന്നു. പുതിയ വർഷവും ഭാഗ്യം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് താരം.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കാജൽ , അടുത്തിടെ താരത്തെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ച 7.1 ദശലക്ഷം ആരാധകർക്കായി ചുബിക്കുന്ന ഒരു ചിത്രം കാജൽ പങ്കുവെച്ചു, നിങ്ങൾക്കായി 7.1 ദശലക്ഷം ചുംബനങ്ങൾ നന്ദിപൂർവ്വം നല്കുന്നുവെന്നാണ് താരം അറിയിച്ചത്.
ക്യൂൻ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിൽ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. രമേഷ് അരവിന്ദ് സംവിധാനം ചെയ്യുന്ന പാരീസ് പാരീസാണ് പുറത്തിറങ്ങാനുള്ള ചിത്രം.
Post Your Comments