സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയ തെലുങ്ക് നായികയാണ് ശ്രീ റെഡ്ഡി. താരത്തിന് സിനിമയ്ക്കുള്ളിൽ ധാരാളം പ്രശ്നങ്ങൾ അടുത്തിടെ ഉണ്ടായിട്ടുണ്ട്. ശ്രീ റെഡ്ഡി നടൻ പവൻ കല്യാണിനെ പൊതുവായി അധിക്ഷേപിച്ചതിനു പിന്നിൽ വിവാദ സംവിധായകൻ രാം ഗോപാൽ വർമ്മയാണെന്നാണ് പുതിയ വിവാദം.
ഈ വിഷയത്തിൽ പ്രതിഷേധിച്ചാൽ ശ്രീ റെഡ്ഡിക്ക് കൂടുതൽ പ്രശസ്തി ലഭിക്കുമെന്നും രാംഗോപാൽ അറിയിച്ചു. ഈ വിഷയം നടിയും സംവിധയകനും തുറന്നു സമ്മതിച്ചതുമാണ്. മാത്രമല്ല കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സംസാരിച്ച തെലുങ്ക് നായിക സന്ധ്യ തെളിവുകൾ സഹിതം ഈ വിഷയം സ്ഥിരീകരിച്ചിരുന്നു.
നടൻ സുരേഷ് ബാബുവിന്റെ മകനുമായി ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ അഞ്ച് കോടി രൂപയാണ് ശ്രീ റെഡ്ഡി വാങ്ങിയത്. ഇതും വിവാദം സൃഷ്ട്ടിച്ച ഒരു വിഷയമായിരുന്നു. ഇത്രയും പണം വാങ്ങാൻ താരത്തോട് ആവശ്യപ്പെട്ടത് രാം ഗോപാൽ വർമയാണെന്ന് പിന്നീട് അറിയാൻ കഴിഞ്ഞിരുന്നു. ഈ വിഷയത്തിൽ ആശങ്ക പുലർത്തുകയാണ് പ്രേക്ഷകരും സോഷ്യൽ മീഡിയയും.
Post Your Comments