CinemaFilm ArticlesKollywood

നയന്‍താരയെ ഇനി അതിനു കിട്ടില്ല; സെക്സിയാകാന്‍ അമലയും റായ് ലക്ഷ്മിയും

തെന്നിന്ത്യന്‍ സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു നയന്‍‌താര, മലയാളത്തില്‍ തുടക്കം കുറിച്ച നയന്‍‌താരയുടെ ഉയര്‍ച്ച വളരെ പെട്ടെന്നായിരുന്നു. അതീവ ഗ്ലാമറസായി നിരവധി ചിത്രങ്ങളില്‍ ആടിപ്പാടിയ നയന്‍താര തെന്നിന്ത്യന്‍ സിനിമകളിലെ വിലയേറിയ താരമായി വളര്‍ന്നത് പലരെയും അമ്പരപ്പിച്ചിരുന്നു. അടുത്തിടെയായി നയന്‍ താര ഗ്ലാമര്‍ വേഷങ്ങളില്‍ നിന്ന് വിട്ടൊഴിഞ്ഞു കോളിവുഡില്‍ ശ്രദ്ധേയമായ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുകയാണ്. കോളിവുഡിലെ ഈ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ പേരില്‍ നിരവധി ഹിറ്റുകളും പിറവി എടുത്തു കഴിഞ്ഞു, . മേനി പ്രദര്‍ശനത്തില്‍ നിന്ന് പക്വതയേറിയ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലേക്ക് ചുവടുമാറിയ നയന്‍‌താരയ്ക്ക് കോളിവുഡില്‍ ഒട്ടേറെ ആരധകവൃന്ദമാണുള്ളത്.

നയന്‍താരയുടെ വഴിയേ സഞ്ചരിക്കാനുള്ള ഒരുക്കത്തിലാണ് ലക്ഷ്മി റായിയും, അമലാ പോളും. ഇവര്‍ ഇരുവരും കേന്ദ്രകഥപാത്രങ്ങളായി എത്തിയ ഒടുവിലത്തെ ചിത്രങ്ങളില്‍ അതീവ ഗ്ലാമറസായിട്ടാണ് ഇരുവരും അഭിനയിച്ചത് . ലക്ഷ്മി റായിടെ ‘ജൂലി 2’, അമലാ പോളിന്‍റെ ‘തിരുട്ടു പയലേ 2 ‘എന്നീ ചിത്രങ്ങളാണ്‌ ഇവരുടെതായി അവസാനം പുറത്തിറങ്ങിയത് . കരിയറിന്റെ തുടക്കത്തില്‍ നയന്‍‌താരയും ഗ്ലാമര്‍ വേഷങ്ങളോടെയാണ് തെന്നിന്ത്യന്‍ സിനിമാ ലോകം കീഴടക്കിയത്. പെണ്‍താരങ്ങള്‍ അരങ്ങു വാഴുന്ന തമിഴ് സിനിമാ മേഖലയാകും വരും നാളുകളില്‍ കാണാനിടവരിക, ഇത്തരം ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതും അതാണ്‌, ഇനിമുതല്‍ നായകന്‍റെ നിഴലായി മാത്രം ചിത്രത്തില്‍ വരാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് പ്രഖ്യാപിച്ച ഒട്ടേറെ നായികമാര്‍ തെന്നിന്ത്യയിലുണ്ട്. തമിഴിലെ ഒരു പ്രമുഖ താരത്തിന്റെ ഭാര്യയായോ, കാമുകിയായോ നയന്‍താരയെപ്പോലെ ഒരു നടിയെ ഇനി കിട്ടില്ല എന്നതാണ് വാസ്തവം. ആ നിരയിലേക്കാണ് ലക്ഷ്മി റായിയും, അമലാ പോളുമൊക്കെ തുഴഞ്ഞടുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button