ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ഹോളിവുഡിലും താരമായിരിക്കുകയാണ്. അമേരിക്കന്‍ സീരീസായ ക്വാന്‍ഡിക്കോയിലൂടെയാണ് പ്രിയങ്ക ഹോളിവുഡിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പിന്നീട് ഡ്വെയിന്‍ ജോണ്‍സന്‍ നായകനായി എത്തിയ ബേവാച്ചിലൂടെയാണ് പ്രിയങ്ക തന്റെ ഹോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ വില്ലത്തിയായിട്ടായിരുന്നു പ്രിയങ്ക അവതരിച്ചത്. താരത്തിന്റെ ഗ്ലാമര്‍ ഗെറ്റപ്പ് വന്‍ ഹിറ്റായിരുന്നു.
നാളുകള്‍ക്ക് ശേഷം ഇപ്പോള്‍ ബോളിവുഡിലേക്ക് മടങ്ങി എത്തുകയാണ് പ്രിയങ്ക. സല്‍മാന്‍ ഖാന്‍ നായകനാകുന്ന ഭാരതില്‍ നായികയായാണ് പ്രിയങ്കയുടെ വരവ്. അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെയാണ് ഭാരതില്‍ പ്രിയങ്ക സല്‍മാന്‍ ഖാന്റെ നായികയായി എത്തുമെന്ന് അറിയിച്ചത്.
നീണ്ട ഇടവേളയ്ക്ക് ശേഷം സല്‍മാന്‍ ഖാനുമായും അലി അബ്ബാസ് സഫറഉമായും ഒന്നിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രിയങ്ക പറയുന്നു. നേരത്തെ ഒന്നിച്ചപ്പോള്‍ ഇവരില്‍ നിന്നും ധാരാളം കാര്യങ്ങള്‍ പഠിക്കാനായിട്ടുണ്ട്. അതിനാല്‍ വീണ്ടും അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് താന്‍ എന്നും ഒരു അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞിരുന്നു.
ഹോളിവുഡില്‍ നിന്നും അമേരിക്കന്‍ ടിവി സീരീസുകളില്‍ നിന്നും ബോളിവുഡ് എന്ന സ്വന്തം വീട്ടിലേക്കുള്ള പ്രിയങ്കയുടെ മടങ്ങിവരവാകും ഭാരത് എന്ന് അലി അബ്ബാസ് സഫര്‍ പറഞ്ഞു. ഇന്ത്യയും ഇന്ത്യയുടെ പാരമ്പര്യവും പറയുന്ന ചിത്രമാണിത്. ചിത്രത്തിലെ നായിക വേഷം പ്രിയങ്കയ്ക്ക് മാത്രമേ ചേരൂ എന്നും അദ്ദേഹം പറഞ്ഞു. അതുല്‍ അഗ്നിഹോത്രിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments