സുരേഷ് ഗോപിയെ നായകനാക്കി രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ലേലം സൂപ്പര്‍ ഹിറ്റായിരുന്നു. ഈ കൂട്ട് കെട്ട് വീണ്ടും എത്തുമ്പോള്‍ ആവേശത്തിലാണ് ആരാധകര്‍. രണ്‍ജി പണിക്കര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് രണ്‍ജി പണിക്കരുടെ മകന് നിഥിന് രണ്‍ജി പണിക്കരാണ്. കസബയ്ക്ക് ശേഷം നിഥിന് വീണ്ടും സംവിധായകനാവുകയാണ്.
രണ്‍ജി പണിക്കര്‍ എന്റര്‍ടൈന്‍മെന്റിന്റെ കീഴില്‍ രണ്‍ജി പണിക്കര്‍ തന്നെയാണ് നര്‍മ്മാണം. ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്ക് അഭിനയിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇതിനായുള്ള കാസ്റ്റിംഗ് കോള്‍ വിളിച്ചിട്ടുണ്ട്. മദ്യവ്യവസായത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം പുതിയകാല മദ്യനയവും അനുബന്ധ വിവാദങ്ങവും പ്രമേയമാകുന്ന ചിത്രമെന്നാണ് സൂചന.
Post Your Comments