![](/movie/wp-content/uploads/2018/04/s-s-s-s.jpg)
ബോളിവുഡില്‍ എന്ന് മാത്രമല്ല ഇന്ത്യന്‍ സിനിമാ ലോകത്ത് ഷാരൂഖ് എന്ന താരത്തെ പോലെ ഒരാള്‍ അപൂര്‍വ്വമാണ്, സ്വന്തം മകനൊപ്പമാണ് ഷാരൂഖ് എല്ലായിടങ്ങളിലും യാത്ര ചെയ്യുന്നത്. ഇളയമകന്‍ എബ്രഹാമിനെ കൂടാതെ താരത്തിനൊരു ആഘോഷമില്ല. പുതിയ വാര്‍ത്ത എന്തെന്നാല്‍ ഇരുവരും ചേര്‍ന്നുള്ള ഒരു ഷോപ്പിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റടിച്ചിരിക്കുകയാണ്. ഒരു കളിപ്പാട്ട കടയില്‍ മകന് ടോയ്സ് വാങ്ങാന്‍ എത്തിയതാണ് ഷാരൂഖ്. ഷാരൂഖിന്റെ കടയിലെക്കുള്ള വരവ് ആരാധകരെ അതിശയിപ്പിച്ചെങ്കിലും മകന് കളിപ്പാട്ടം തിരയുന്നതിലുള്ള കൗതുകമായിരുന്നു കിംഗ് ഖാന്റെ മുഖത്ത്. വീഡിയോ മറ്റാരോ പകര്‍ത്തിയതാണ്.
Post Your Comments