ലോക സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സംഭവമാണ് ഒരു രാജ്യം അന്യ രാജ്യത്തെ ഏറ്റവും പ്രശസ്തയായ നടിയെ തട്ടിക്കൊണ്ടു പോയി തങ്ങളുടെ ചിത്രങ്ങളില്‍ ബലമായി അഭിയിപ്പിച്ചുവെന്നത്. അത്തരം ഒരു ദാരുണ സംഭവത്തിനു ഇരയായ നടിയാണ് ദക്ഷിണ കൊറിയന്‍ നടി ചോയി യൂന്‍-ഹീ. കിഡ്‌നി രോഗത്തിന് ചികിത്സയിലായിരുന്ന ചോയി അന്തരിച്ചു. 92 വയസ്സായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ദക്ഷിണ കൊറിയയിലെ ആശുപത്രിയിലാണ് അന്തരിച്ചത്. മൂത്ത മകനും സംവിധായകനുമായ ഷിന്‍ ജ്യോങ്-ഗ്യൂണ്‍ ആണ് മരണവിവരം പുറത്തുവിട്ടത്.
കൊറിയന്‍ ചിത്രങ്ങളില്‍ നിറഞ്ഞുനിന്ന സമയത്താണ് ചോയിയെ ഉത്തര കൊറിയ തട്ടിക്കൊണ്ടുപോയി ബലമായി അഭിനയിപ്പിച്ചത്. 1978ലാണ് അന്നത്തെ ഉത്തര കൊറിയന്‍ ഭരണാധികാരിയായിരുന്ന കിം ജോങ്-ഇല്ലിന്റെ നിര്‍ദേശപ്രകാരം ചോയിയെ തട്ടിക്കൊണ്ടുവന്ന് അവരുടെ സിനിമകളില്‍ അഭിനയിപ്പിച്ചത്. ചോയിയുടെ മുന്‍ ഭര്‍ത്താവും പ്രമുഖ സംവിധായകനുമായ ഷിന്‍ സാങ് ഓകിനെയും ഏതാനും മാസങ്ങള്‍ക്കു ശേഷം ഉത്തര കൊറിയ തട്ടിക്കൊണ്ടുവന്നു. ഹോങ് കോംഗില്‍ നിന്ന് പിടികൂടിയ ഇവരെ ഉത്തര കൊറിയയില്‍ കൊണ്ടുവന്ന് അവര്‍ക്കു വേണ്ടി ചിത്രങ്ങള്‍ നിര്‍മ്മിച്ച് അഭിനയിപ്പിക്കുകയായിരുന്നു.
എന്നാല്‍ 1986ല്‍ വിയന്നയിലേക്കുള്ള യാത്രയ്ക്കിടെ രക്ഷപ്പെട്ട ഇവര്‍ യു.എസിന്റെ എംബസിയില്‍ അഭയം തേടുകയും. പിന്നീട് ഇവര്‍ ദക്ഷിണ കൊറിയയില്‍ മടങ്ങിയെത്തുകയും ചെയ്തു. 2006ല്‍ ഷിന്‍ സാങ് അന്തരിച്ചു. ഉത്തര കൊറിയയിലെ ജീവിതാനുഭവത്തെ കുറിച്ച് ഇരുവരും ചേര്‍ന്ന് ‘എ കിം ജോങ് -ഇല്‍ പ്രൊഡക്ഷന്‍’ എന്ന പേരില്‍ ഒരു പുസ്തകവും രചിച്ചിരുന്നു.
നീണ്ട ആറ് വര്‍ഷത്തെ ബന്ധത്തിനു വിരാമം; താരദമ്പതികള്‍ വേര്‍പിരിഞ്ഞു
Post Your Comments