തെലുങ്കിലെ കാസ്റ്റിംഗ് കൌച്ച് വിവാദം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്, ഇതിനെതിരെ തെരുവില്‍ നഗ്നയായി പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡി ടോളിവുഡ് സിനിമാ ലോകത്തെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്, സൂപ്പര്‍ താരം പവന്‍ കല്യാണിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചും ശ്രീ രംഗത്തെത്തി.
കാസ്റ്റിങ് കൗച്ച് വിഷയത്തിൽ തെരുവില്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് മുന്‍പിലായിരുന്നില്ല. മറിച്ച് നിയമത്തിന്‍റെ വഴി തേടുകയാണു ശ്രീറെഡ്ഡി ചെയ്യേണ്ടിരുന്നതെന്നാണ് പവന്‍ കല്ല്യാണ്‍ പ്രതികരിച്ചത്.
ഇതിനെതിരെയായിരുന്നു ശ്രീ റെഡ്ഡിയുടെ രൂക്ഷമായ പ്രതികരണം.
‘സ്ത്രീകളുടെ കാര്യത്തില്‍ ഞാന്‍ ഉയര്‍ത്തിയ വിഷയത്തിൽ പവന്‍ കല്ല്യാണ്‍ സര്‍ പിന്തുണച്ചതില്‍ സന്തോഷമുണ്ട്. സ്ത്രീകള്‍ക്കെതിരേ അതിക്രമം കാട്ടുന്നവര്‍ക്കെതിരേ നടപടി എടുക്കുന്ന കാര്യത്തില്‍ ഇദ്ദേഹത്തെ പോലുള്ളവരുടെ ഇടപെടലുകള്‍ പെട്ടെന്നു തന്നെ പരിഹാരം കണ്ടെത്താനാകും. ഞാന്‍ ഇപ്പോള്‍ തന്നെ പോലീസിന് പരാതി നല്‍കി കഴിഞ്ഞു. എന്നാല്‍, നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പവന്‍ കല്ല്യാണ്‍ ജി നിങ്ങള്‍ എന്തിനാണ് ആന്ധ്രയ്ക്കു പ്രത്യേക പദവി ലഭിക്കാനായി പ്രതിഷേധിക്കുന്നത്. അതിനു പകരം പോലീസ് സ്റ്റേഷനിലോ കോടതിയിലോ പോവുകയല്ലേ വേണ്ടത്. ഞങ്ങളും താങ്കളെപ്പോലെ പോരാടുകയാണ്’. തെലുഗു പെണ്‍കുട്ടികള്‍ക്കുവേണ്ടിയും അവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയും കാസ്റ്റിങ് കൗച്ചിനെതിരേയും പോരാടുന്നവരോട് അല്‍പം മാന്യത കാട്ടൂ. ശ്രീ റെഡ്ഡി തുറന്നടിച്ചു.
Post Your Comments