CinemaIndian CinemaLatest NewsMovie GossipsTollywoodWOODs

സൂപ്പര്‍താരത്തിന്റെ ഉപദേശത്തിന് കിടിലന്‍ മറുപടിയുമായി യുവ നടി

സിനിമാ ലോകത്തെ ലൈംഗിക പീഡനത്തിനെതിരെ വേറിട്ട പ്രതിഷേധത്തിലൂടെ ശ്രദ്ധേയയാകുകയാണ് തെലുങ്ക് താരം ശ്രീ റെഡ്ഡി. സൂപ്പര്‍ താരങ്ങള്‍ അടക്കം ഉള്‍പ്പെട്ട കിടക്ക പങ്കിടല്‍ വിഷയത്തില്‍ നടുറോഡില്‍ തുണിയുരിഞ്ഞ് ഒറ്റയ്ക്ക് പ്രതിഷേധിച്ച ശ്രീ റെഡ്ഡിക്കെതിരേ താരസംഘടനയും രംഗത്ത് എത്തി. എന്നാല്‍, ഈ വിഷയത്തില്‍ ശ്രീ റെഡ്ഡിക്ക് പിന്തുണയുമായി താരങ്ങള്‍ അടക്കുമുള്ളവര്‍ രംഗത്തുവന്നു.

ശ്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ആളായിരുന്നു സൂപ്പര്‍താരവും ജനസേനാ പാര്‍ട്ടി നേതാവുമായ പവന്‍ കല്ല്യാണ്‍. ഈ വിഷയത്തെ ടെലിവിഷന്‍ ചാനലുകള്‍ക്ക് മുന്‍പില്‍ അതിവൈകാരികമാക്കാതെ നിയമത്തിന്റെ വഴി തേടുകയാണ് ശ്രീ ചെയ്യേണ്ടതെന്നും പവന്‍ കല്ല്യാണ്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. എന്നാല്‍ സൂപ്പര്‍ താരത്തിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞെങ്കിലും പവന്‍ കല്ല്യാണിന് ശക്തമായ മറുപടിയും നല്‍കിയിരിക്കുകയാണ് ശ്രീ റെഡ്ഡി.

”സ്ത്രീകളുടെ കാര്യത്തില്‍ ഞാന്‍ ഉയര്‍ത്തിയ വിഷയം പവന്‍ കല്ല്യാണ്‍ സര്‍ പിന്തുണച്ചതില്‍ സന്തോഷമുണ്ട്. സ്ത്രീകള്‍ക്കെതിരേ അതിക്രമം കാട്ടുന്നവര്‍ക്കെതിരേ നടപടി എടുക്കുന്ന കാര്യത്തില്‍ ഇദ്ദേഹത്തെ പോലുള്ളവര്‍ ഇടപെട്ടാല്‍ പെട്ടന്നു തന്നെ പരിഹാരം ഉണ്ടാകും. ഞാന്‍ ഇപ്പോള്‍ തന്നെ പോലീസിന് പരാതി നല്‍കിക്കഴിഞ്ഞു. എന്നാല്‍, നടപടികളൊന്നും ഉണ്ടായിട്ടില്ല-ശ്രീ പറഞ്ഞു.

പവന്‍ കല്ല്യാണ്‍ ജി നിങ്ങള്‍ എന്തിനാണ് ആന്ദ്രയ്ക്ക് പ്രത്യേക പദവി ലഭിക്കാനായി പ്രതിഷേധിക്കുന്നത്. അതിനു പകരം പോലീസ് സ്‌റ്റേഷനിലോ കോടതിയിലോ പോവുകയല്ലേ വേണ്ടത്. ഞങ്ങളും താങ്കളെപ്പോലെ പോരാടുകയാണ്. തെലുഗു പെണ്‍കുട്ടികള്‍ക്കുവേണ്ടിയും അവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയും കാസ്റ്റിങ് കൗച്ചിനെതിരേയും പോരാടുന്നവരോട് അല്‍പം മാന്യത കാട്ടൂ. നിങ്ങള്‍ ബലമായി വായ തുറക്കണമെന്നില്ല. ഞങ്ങള്‍ക്ക് അത് മനസ്സിലാവും. പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും പിന്തുണ ആവശ്യപ്പെട്ടില്ല. ഇത് സിനിമാ മേഖലയ്ക്ക് നാണക്കേടാണ്”- ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ശ്രീ റെഡ്ഡി പറഞ്ഞു.

നിര്‍മ്മാതാവിന്‍റെ മകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; മടിയില്ലാതെ കാര്യങ്ങള്‍ വ്യക്തമാക്കി ശ്രീ റെഡ്ഡി

 

shortlink

Related Articles

Post Your Comments


Back to top button