CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

ലൈംഗിക പീഡനം തുറന്ന് പറഞ്ഞ് യുവനടി നിവേദ

സിനിമാ മേഖലയില്‍ നിന്നും വീണ്ടും ലൈംഗിക പീഡന വെളിപ്പെടുത്തല്‍. യുവ നടി നിവേദയാണ് താന്‍ അഞ്ചാം വയസ്സില്‍ പീഡനത്തിന് ഇരയായതും ആ സമയത്ത് മാതാപിതാകളോട് പറയേണ്ടത് എങ്ങനെയാണെന്ന് അറിയില്ലെന്നും തുറന്നു പറഞ്ഞിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തമിഴ് നടിയും മോഡലുമായ നിവേദ പെതുരാജ് ഈ വെളിപ്പെടുത്തല്‍ നടത്തുന്നത്. ലൈംഗിക പീഡനം തുറന്നു പറയുന്ന നടി നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഇത്തരം പീഡനങ്ങളെക്കുറിച്ച് അവബോധരാക്കണം എന്നും അതിനായി തെറ്റായ സംസാരം എന്താണെന്നും തെറ്റായ സ്പര്‍ശം എന്താണെന്നും അവരെ പഠിപ്പിക്കണമെന്നും  വീഡിയോയില്‍ പറയുന്നു.

നിവേദയുടെ വാക്കുകള്‍ (മലയാളം തര്‍ജ്ജമ)

”നമ്മുടെ രാജ്യത്ത് നിരവധി പ്രശ്നങ്ങളുണ്ട്. ചിലത് പരിഹരിക്കാന്‍ ആകുമ്പോള്‍ ചിലത് നമുക്ക് നിയന്ത്രിക്കാനാവില്ല. അത്തരത്തിലൊന്നാണ് സ്ത്രീ സുരക്ഷ. എന്റെ ഈ വീഡിയോ കാണുന്ന പുരുഷന്മാരിലും സ്ത്രീകളിലും കുറച്ചുപേരെങ്കിലും ലൈംഗികാതിക്രമത്തിന് ഇരകളായിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അതില്‍ ഞാനും ഉള്‍പ്പെടും. അഞ്ച് വയസ്സുള്ളപ്പോള്‍ സംഭവിച്ചത് ഞാന്‍ എങ്ങനെയാണ് രക്ഷിതാക്കളോട് പറയുക. ഞാന്‍ അതെങ്ങനെ വിവരിക്കും. സംഭവിച്ചത് എന്താണെന്ന് ആ പ്രായത്തില്‍ എനിക്ക് മനസ്സിലായിട്ട് പോലുമുണ്ടായിരുന്നില്ല.

ഇത്തരം കുറ്റകൃത്യങ്ങളില്‍ പലപ്പോഴും പ്രതികളാവുന്നത് അപരിചിതരല്ല, നമുക്ക് പരിചയമുള്ളവര്‍ തന്നെയാണ്. ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരും അടക്കം നമുക്ക് ചുറ്റുമുള്ളവര്‍ തന്നെയാണ് ഇത് ചെയ്യുന്നത്. രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് എനിക്ക് പറയാനുള്ളത്. അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഇക്കാര്യങ്ങള്‍ നിങ്ങള്‍ കുഞ്ഞുങ്ങളുമായി സംസാരിക്കണം. അത് രണ്ടു വയസ്സുള്ളപ്പോള്‍ തന്നെ തുടങ്ങണം.

ഇത്തരം വേദനയിലൂടെയും മറ്റും അവര്‍ക്ക് എപ്പോഴാണ് പോകേണ്ടിവരിക എന്നറിയില്ല. സ്‌കൂളിലും ട്യൂഷന്‍ ക്ലാസിലും അയല്‍വീട്ടിലുമെല്ലാം എന്താണ് സംഭവിക്കുക എന്നും നമുക്കറിയില്ല. ഓരോ തെരുവിലും എട്ടും പത്തും ആളുകള്‍ അടങ്ങുന്ന ചെറു സംഘങ്ങള്‍ ഉണ്ടാക്കി ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ടാക്കണം. ദിവസം മുഴുവന്‍ ഇവര്‍ തെരുവുകളില്‍ നടക്കുന്നത് എന്താണെന്ന് അറിയണം. അവിടെ സംശയാസ്പദമായി എന്തെങ്കിലും നടന്നാല്‍ അവര്‍ക്ക് അത് കണ്ടുപിടിക്കുകയും ചോദ്യം ചെയ്യുകയുമാവാം. ഞങ്ങള്‍ സ്ത്രീകള്‍ക്കുവേണ്ടി ദയവു ചെയ്ത് ഇതു നിങ്ങള്‍ ചെയ്യണം.

നിങ്ങള്‍ നിരീക്ഷണം നടത്തുന്ന കാര്യം അവരെ അറിയിക്കണം. ഞങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് അത് ചെയ്യുക. എപ്പോഴും പൊലീസിനെ ആശ്രയിക്കാനാവില്ല. അവര്‍ നമ്മളെ രക്ഷിക്കും. എന്നാല്‍, സുരക്ഷയ്ക്കുവേണ്ടി നമുക്ക് നമ്മളില്‍ തന്നെയും നമുക്ക് ചുറ്റുമുള്ളവരിലും വിശ്വാസമുണ്ടാവണം. പുറത്തിറങ്ങുമ്പോള്‍ എനിക്ക് പേടിയാണ്. ആരെക്കണ്ടാലും സംശയത്തോടെ നോക്കേണ്ടി വരുന്നു. ഇത് തെറ്റാണ്, നമ്മള്‍ അത് ഉപേക്ഷിക്കേണ്ടതാണ്. ഇത് ഞങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും ചെറിയ കാര്യമാണ്. എല്ലാ പുരുഷന്മാരോടുമുള്ള എന്റെ ഒരു അഭ്യര്‍ഥനയാണിത്‌.”

 

Vid 1

A post shared by N (@nivethapethuraj) on

മരിച്ചയാളെക്കുറിച്ച് ഇങ്ങനെ പറയാന്‍ പാടില്ല; കലാഭവന്‍ മണിക്കെതിരെ ആരോപണങ്ങളുമായി ശാന്തിവിള ദിനേശ്

shortlink

Related Articles

Post Your Comments


Back to top button